മൂത്രമൊഴിക്കാന്‍ വയലില്‍ പോകുന്നതിനിടെ ഏഴുവയസുകാരനായ അനുജന്‍ കാല്‍ വഴുതി കുളത്തില്‍ വീണു; രക്ഷിക്കാന്‍ ചാടിയ 12 കാരനും മുങ്ങിമരിച്ചു

കാല്‍ വഴുതി കുളത്തില്‍ വീണ സഹോദരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച 12 കാരനും മരിച്ചു. കൊല്ലം മൈലാപ്പൂര്‍ പുതുച്ചിറ അല്‍ഹംദുലില്ലായില്‍ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫര്‍സിന്‍ (12), സഹോദരന്‍ അഹിയാന്‍ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂര്‍ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. വീടിന് സമീപത്തെ ബേക്കറി ഷോപ്പിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇവിടെയെത്തിയ കുട്ടികള്‍ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ അഹിയാന്‍ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അഹിയാനെ രക്ഷിക്കാന്‍ ആരെയും വിളിച്ചറിയിക്കാതെ ഫര്‍സീനും കുളത്തിലേക്ക് എടുത്തു ചാടി. നീന്തല്‍ അത്രയും വശമില്ലാത്ത ഇരുവരും മുങ്ങിത്താണു. സംഭവ സമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അല്‍പ്പ സമയത്തിന് ശേഷം അതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളി ചെരിപ്പുകള്‍ കരയില്‍ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയതായി കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫര്‍സീന്‍ മരണമടഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ അഹിയാനും മരണത്തിന് കീഴടങ്ങി. ഇരുവരും ചെറുപുഷ്പം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page