ലൗജിഹാദ്: വി.എച്ച്.പി യുടെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും

കാസര്‍കോട്: ലൗ ജിഹാദ് വിഷയത്തില്‍ ബദിയഡുക്ക പൊലീസ് കാണിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് വി.എച്ച്.പി നടത്തിയ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും. നേതൃത്വം ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഇല്ലാതായത്.
ശനിയാഴ്ച രാവിലെ ഗണേശ് മന്ദിര പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അണിനിരന്നു. മാര്‍ച്ച് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇതോടെ രോഷാകുലരായ പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളും നടത്തി. പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനവും മുദ്രാവാക്യം വിളിയും ഉണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. മാര്‍ച്ച് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു. ഹരീഷ് നാരമ്പാടി ആധ്യക്ഷം വഹിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പവിത്രന്‍ കെ.കെ പുറം സംസാരിച്ചു. സംഗപ്പ ഭണ്ഡാരി, ഹരീഷ് പുത്രക്കള, ശൈലജഭട്ട്, പി.ആര്‍ സുനില്‍, സുധാമ ഗോസാഡ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page