ലീഗ് നേതാവിന്റെ സര്‍വീസ് സെന്ററില്‍ കവര്‍ച്ച; മോട്ടോറുകളും കംപ്രസറുകളും കടത്തിക്കൊണ്ടുപോയി

കാസര്‍കോട്: മുസ്ലീം ലീഗ് ജില്ലാ നേതാവിന്റെ ഉടമസ്ഥതയിലുള്ള ബന്തിയോട്ടെ മലബാര്‍ സര്‍വീസ് സെന്ററില്‍ കവര്‍ച്ച. അകത്തുണ്ടായിരുന്ന മെഷീനുകള്‍ മോഷണം പോയി. ശനിയാഴ്ച രാവിലെയാണ് സര്‍വീസ് സെന്ററിലെ രണ്ടു കംപ്രസറുകളും, മൂന്നു മോട്ടോറുകളും മോഷണം പോയതായി ശ്രദ്ധയിയില്‍പെട്ടത്. തുടര്‍ന്ന് ലീഗ് നേതാവായ യൂസഫ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തിന് പിന്നില്‍ രണ്ടുപേരെ സംശയിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആ രണ്ടുപേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ബന്തിയോട്ട് ഹൈവേയില്‍ പ്രവര്‍ത്തിച്ചിരുന്ന മലബാര്‍ സര്‍വീസ് സെന്റര്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നു രാവിലെ തുറന്നിട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചയെക്കുറിച്ച് അറിയുന്നതെന്ന് പറയുന്നു. കംപ്രസറുകളും, മൂന്നു മോട്ടോറുകളും നെട്ടും ബോള്‍ട്ടും ഊരിയാണ് കടത്തിക്കൊണ്ടുപോയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page