കീം പരീക്ഷ: കാസര്‍കോട് ജില്ലയിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും സെന്റര്‍ കിട്ടിയത് കോട്ടയം, എറണാകുളം ജില്ലകളില്‍; ജില്ലയില്‍ തന്നെ സെന്ററുകള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം

കാസര്‍കോട്: അടുത്തയാഴ്ച നടക്കുന്ന കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ച ജില്ലയിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സെന്റര്‍ ലഭിച്ചത് കോട്ടയം, എറണാകുളം ജില്ലകളില്‍. ഇതിനെതിരെ പ്രതിഷേധം വ്യാപകം. ജില്ലയില്‍ തന്നെ മതിയായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം. ഇത് സംബന്ധിച്ച് എ.കെ.എം അഷ്റഫ് എം.എല്‍.എ വിദ്യാഭ്യാസ മന്ത്രിക്കും എന്‍ട്രന്‍സ് എക്സാമിനേഷന്‍ കമ്മീഷണര്‍ക്കും കത്തയച്ചു. പൊതുവെ ട്രെയിനുകളില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ് ജില്ലയിലുള്ളത്. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ റോഡ് വഴിയുള്ള ദീര്‍ഘയാത്രയും ദുഷ്‌കരമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ജില്ലയില്‍ തന്നെ മതിയായ സെന്ററുകള്‍ ഏര്‍പ്പെടുത്തണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page