ശുചിമുറിയില്‍ വിഷവാതക പ്രവാഹം; മൂന്നുപേര്‍ മരിച്ചു

പോണ്ടിച്ചേരി: ബാത്ത് റൂമില്‍ നിന്നു വിഷ വായു ശ്വസിച്ച രണ്ടു സ്ത്രീകളും 15 കാരിയും മരിച്ചു. പുതുച്ചേരി റഡ്ഡിപാളയത്ത് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിനുള്ളിലെ ശുചിമുറിയില്‍ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ചു ശെന്താമരൈ(72) വീണ ശബ്ദം കേട്ട് പാഞ്ഞെത്തിയ മകള്‍ കാമാക്ഷിയും 15 കാരിയും കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍വാസികള്‍ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു. 500വോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. വിഷ വാതകം ശ്വസിച്ച രണ്ടുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉള്ളാള്‍ ബീച്ചില്‍ നാലുപേര്‍ തിരയില്‍പെട്ടു; ഒരാള്‍ മരിച്ചു

ഉള്ളാള്‍ ബീച്ചില്‍ കളിക്കുകയായിരുന്ന നാല് വിനോദസഞ്ചാരികള്‍ തിരയില്‍പെട്ടു. ഒരാള്‍ മരിച്ചു. മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശ് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ആന്ധ്രാപ്രദേശിലെ കൊണ്ടപുര സിരിലിംഗപള്ളി സ്വദേശി പരിമി രത്നകുമാരി (57)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.അഞ്ചു സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത്. ബീച്ചില്‍ നില്‍ക്കവേ വലിയ തിരമാലയില്‍ പെടുകയായിരുന്നു നാലുപേര്‍. അപ്പോള്‍ തന്നെ ഇത് കണ്ട നാട്ടുകാര്‍ നാലുപേരെയും കരക്കെത്തിച്ചു. അബോധാവസ്ഥയിലായ രത്നകുമാരിയെ ഉടന്‍ തന്നെ ദേരളക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജൂണ്‍ 6 നാണ് സംഘം ഹൈദരാബാദില്‍ നിന്ന് …

നായയെ മടിയിലിരുത്തി കാറോടിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലിട്ടു; പള്ളിവികാരിക്കെതിരെ നടപടിയെടുത്ത് എംവിഡി

നായയെ മടിയിലിരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ നടപടിയെടുത്ത് എംവിഡി. വാഹനം അപകടകരമായോടിച്ചതിന് ആലപ്പുഴ നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനില്‍ ഫാ. ബൈജു വിന്‍സന്റിനെതിരെ ആലപ്പുഴ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റാണ് കേസെടുത്തത്. ബൈജു വിന്‍സന്റിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് എവിഡി പറഞ്ഞു. സ്റ്റിയറിങ്ങിനും തനിക്കുമിടയില്‍ നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വികാരി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ് പ്രശ്‌നമായത്. ദൃശ്യങ്ങള്‍ വൈറലായതോടെ മോട്ടോര്‍വാഹന വകുപ്പ് നടപടി ആരംഭിച്ചു.കാരണം ബോധിപ്പിക്കുന്നതിനായി ഫാ. ബൈജു തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ മുന്‍പാകെ …

മഹിളാ മന്ദിരത്തില്‍ നിന്നു സ്‌കൂളിലേക്കു പോയ 17കാരിയെ കാണാതായി

കാസര്‍കോട്: മഹിളാ മന്ദിരത്തില്‍ നിന്നും സ്‌കൂളിലേക്ക് പോയ പതിനേഴുകാരിയെ കാണാതായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മഹിളാ മന്ദിരത്തിലെ അന്തേവാസിയാണ് പെണ്‍കുട്ടി. പതിവുപോലെ തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി മഹിളാ മന്ദിരത്തില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അധികൃതര്‍ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുഖാന്തിരമാണ് പെണ്‍കുട്ടി മഹിളാമന്ദിരത്തില്‍ എത്തിയത്.

മെനിഞ്ചൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: മെനിഞ്ചൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുശവന്‍കുന്നിലെ അനൂപ് കുമാറിന്റെ ഭാര്യ ശ്രീലത (36) ആണ് മരിച്ചത്. മക്കള്‍: അഭിരാം, ശ്രേയ (ഇരുവരും രാമനഗരം സ്വാമി രാംദാസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്). ബദിയടുക്ക മുനിയൂരിലെ എം.സി മാധവന്‍ നായര്‍-കെ നാരായണി ദമ്പതികളുടെ മകളാണ് ശ്രീലത. സഹോദരി: ശ്രീകല (അധ്യാപിക ബോവിക്കാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

മിഠായി വാഗ്ദാനം ചെയ്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 140 വര്‍ഷം കഠിനതടവും പിഴയും

മലപ്പുറം: സഹോദരന്റെ പേരക്കുട്ടിയായ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച 56കാരന് 140 വര്‍ഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും. കോട്ടക്കല്‍ സ്വദേശിയായ 56കാരനെയാണ് മഞ്ചേരി സ്പെഷ്യല്‍ കോടതി ജഡ്ജ് എ.എം അഷ്റഫ് ശിക്ഷിച്ചത്. 2018ല്‍ കുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ 2020 ജനുവരി വരെ പലതവണ ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് കേസ്.പ്രതിയുടെ വീട്ടിലേക്ക് കുട്ടി ടിവി കാണാനും കളിക്കാനും എത്തിയിരുന്നു. ഈ സമയത്ത് മിഠായിയും മറ്റും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.വിവിധ …

നട്ടെല്ലു തകര്‍ന്ന വയോധികയ്ക്ക് ചികിത്സക്കിടയിലും ദുരിതം; ആംബുലന്‍സ് കാത്ത് സ്ട്രക്ചറില്‍ കിടക്കേണ്ടി വന്നത് അരമണിക്കൂര്‍ നേരം

കാസര്‍കോട്: വീഴ്ചയെത്തുടര്‍ന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വയോധികയ്ക്ക് ചികിത്സക്കിടയിലും ദുരിതം. എക്സറേ എടുക്കുന്നതിനായി സ്ട്രക്ചറില്‍ കിടക്കേണ്ടി വന്നത് അരമണിക്കൂറിലേറെ നേരം. പാലക്കുന്ന് സ്വദേശിനിയായ നളിനി(70)ക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. ജൂണ്‍ മൂന്നിന് ഉണ്ടായ വീഴ്ചയിലാണ് നളിനിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും അഡ്മിറ്റാവുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡോക്ടര്‍ എക്സറെ എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വീല്‍ ചെയറില്‍ ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ള നളിനിയെ സ്ട്രക്ചറില്‍ കിടത്തിയാണ് താഴത്തെ നിലയില്‍ എത്തിച്ചത്. …

ചെറുവത്തൂര്‍ ബസ്റ്റാന്റില്‍ ബസ് ജീവനക്കാരും ചില ഓട്ടോ ഡ്രൈവര്‍മാരും വാക്കേറ്റം

കാസര്‍കോട്: ചെറുവത്തൂര്‍ ബസ്റ്റാന്റില്‍ ബസ് ജീവനക്കാരും ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റം. ചൊവ്വാഴ്ച രാവിലെ 9.30 ന് ചെറുവത്തൂര്‍ ബസ്റ്റാന്റിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട രണ്ടു സ്വകാര്യ ബസുകള്‍ തമ്മില്‍ ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഒരു ബസ് തുടര്‍ച്ചയായി ഹോണ്‍ അടിച്ചതിനെ ചില ഓട്ടോഡ്രൈവര്‍മാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയില്‍ പരിക്കേറ്റ ഒരു ബസ് ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി മറ്റു ഡ്രൈവര്‍മാര്‍ പറഞ്ഞു.വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്ത് എത്തി. ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്ന് …

കന്നഡ നടന്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍

മംഗളൂരു: ചലഞ്ചിംഗ് സ്റ്റാര്‍ എന്നറിയപ്പെടുന്ന നടന്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍. മൈസൂരിലെ ഫാം ഹൗസില്‍ നിന്നാണ് ദര്‍ശനെ പിടികൂടിയത്. ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമി(33)യുടെ കൊലപാതകത്തില്‍ പങ്കുള്ളതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 8 നാണ് രേണുക സ്വാമി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 9 ന് കാമാക്ഷിപാളയക്ക് സമീപമുള്ള സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് …

ചൗക്കിയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ ബൈക്കിടിച്ച് മരിച്ചു

കാസര്‍കോട്: ലോട്ടറി വില്‍പ്പനക്കാരന്‍ ബൈക്കിടിച്ച് മരണപ്പെട്ടു. കൂഡ്ലു, ചൗക്കി കുന്നില്‍, കെ.കെ പുറം ഹൗസിലെ വിജയന്‍ (59)ആണ് മരിച്ചത്. ചൗക്കി-കമ്പാര്‍ റോഡില്‍ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. കമ്പാര്‍ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു വിജയന്‍. ഇതിനിടയില്‍ പിന്‍ഭാഗത്ത് നിന്നും എത്തിയ ബൈക്കിടിച്ചാണ് അപകടം. റോഡരികിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിജയനെ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ബന്തിയോട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. അപകടത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ബൈക്കോടിച്ച ആള്‍ക്കെതിരെ കേസെടുത്തു. ഭാര്യ: ജയന്തി. …

25 ചെമ്മരിയാടുകളെ ബലി നല്‍കി ദുര്‍മന്ത്രവാദം; അറുത്തെടുത്ത തലകള്‍ക്കൊപ്പം മലയാളികളുടേതടക്കമുള്ളവരുടെ ഫോട്ടോകള്‍

മംഗളൂരു: 25 ചെമ്മരിയാടുകളെ ബലി നല്‍കി ദുര്‍മന്ത്രവാദം നടത്തി. ആ ആടുകളുടെ ഓരോ തലയ്ക്കൊപ്പവും ഓരോ വ്യക്തികളുടെ ഫോട്ടോയും വെച്ച നിലയില്‍ കണ്ടെത്തി. ദുര്‍മന്ത്രവാദത്തിനു പിന്നില്‍ മലയാളികളില്‍ നിന്ന് സ്ഥലം വാങ്ങിയ ആള്‍ക്കാരെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.ബെല്‍ത്തങ്ങാടി, പടങ്കടി, ഗോളിയാര്‍ എന്ന സ്ഥലത്താണ് മൃഗബലിയും ദുര്‍മന്ത്രവാദവും നടന്നത്. മലയാളികളായ ഗോപകുമാര്‍, സുമേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലം മാസങ്ങള്‍ക്ക് മുമ്പാണ് ഒരാള്‍ക്ക് കൈമാറിയത്. ഇടപാടുമായി ബന്ധപ്പെട്ട് എട്ടു കോടി രൂപ ഉടമകള്‍ക്ക് ലഭിക്കാനുണ്ടത്രെ. ഇതുമായി …

കേന്ദ്രമന്ത്രി സുരേഷ്ഗോപി ചുമതലയേറ്റു

ന്യൂഡല്‍ഹി: മന്ത്രി സുരേഷ്ഗോപി കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. ശാസ്ത്രി ഭവനിലെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തില്‍ എത്തിയ അദ്ദേഹത്തെ ഇതേ വകുപ്പിന്റെ ക്യാബിനറ്റ് മന്ത്രി ഹര്‍ദീപ് സിംഗ്പുരി സ്വീകരിച്ചു. വകുപ്പു സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു.ടൂറിസം രംഗത്ത് കേരളത്തെ ഇന്ത്യയുടെ തിലകക്കുറിയാക്കുമെന്നു മന്ത്രി സുരേഷ് ഗോപി പറഞ്ഞു. പുതിയ ചുമതലയാണ് താന്‍ ഏറ്റിരിക്കുന്നതെന്നും എല്ലാം പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. ട്രാന്‍സ്പോര്‍ട്ട് ഭവനിലുള്ള ടൂറിസം വകുപ്പു കാര്യാലയത്തില്‍ എത്തി ടൂറിസം വകുപ്പ് …

ചന്തേരയില്‍ വീട് ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സ്വീകരണം; പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം, 100 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: അക്രമ കേസില്‍ ജയില്‍ മോചിതരായ പ്രതികളെ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ നൂറു പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പടന്ന തെക്കേക്കാട് മുത്തപ്പന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ട് വീട് അക്രമിച്ചു എന്ന കേസില്‍ ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് തെക്കേക്കാട്ട് നല്‍കിയ സ്വീകരണ പരിപാടിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. സംഭവത്തില്‍ റെജി, രമണന്‍, പവിത്രന്‍, രവി, സുമേഷ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് 95 പേര്‍ക്കുമെതിരെയാണ് ചന്തേര പൊലീസ് …

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: കാസര്‍കോടും കണ്ണൂരും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാവും. കാറ്റിനും ഇടിയ്ക്കുമൊപ്പം ശക്തമായ മഴക്കും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിരിക്കുകയാണ്. കേരളത്തില്‍ ബുധനാഴ്ചവരെ അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പില്‍ പറയുന്നുണ്ട്.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് …

‘ബ്ലാക്ക് സ്‌പോട്ട്’ കടല്‍ത്തീരം ദുരന്തമേഖല; ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് മലയാളികളായ രണ്ടുപേര്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ മരിച്ചു. എടക്കാട് ഹിബയില്‍ മര്‍വ ഹാഷിം (35), കോഴിക്കോട് കൊളത്തറ സ്വദേശിനി നരേഷ ഹാരിസ് (ഷാനി -38) എന്നിവരാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ മരിച്ചത്. തിങ്കളാഴ്ച സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണിലെ വിനോദകേന്ദ്രത്തില്‍ എത്തിയതായിരുന്നു ഇരുവരും. ഇവര്‍ കടലിനോട് ചേര്‍ന്ന് പാറക്കെട്ടിലൂടെ നടന്നുപോകുമ്പോള്‍ കാലുതെറ്റി കടലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു. ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് കടലില്‍ തിരച്ചില്‍ നടത്തിയത്. തിരച്ചിലിനൊടുവില്‍ ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തി. …

കേന്ദ്രമന്ത്രിമാരും വകുപ്പുകളും

പ്രധാനമന്ത്രി നരേന്ദ്രമോദിപഴ്സനേല്‍, പൊതുപരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജ്ജം, ബഹിരാകാശം, നയപരമായ മറ്റു പ്രധാന വിഷയങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത മന്ത്രാലയങ്ങള്‍ കാബിനറ്റ് മന്ത്രിമാര്‍ (30) രാജ്നാഥ് സിംഗ്പ്രതിരോധം അമിത് ഷാആഭ്യന്തരം, സഹകരണം നിതിന്‍ ഗഡ്ഗരിഉപരിതല ഗതാഗതം ജെ.പി നഡ്ഡആരോഗ്യം-കുടുംബക്ഷേമം, വളം-രാസവസ്തു ശിവരാജ് സിംങ് ചൗഹാന്‍കൃഷി, ഗ്രാമവികസനം നിര്‍മല സീതാരാമന്‍ധനം, കമ്പനികാര്യം എസ്. ജയശങ്കര്‍വിദേശകാര്യം മനോഹര്‍ലാല്‍ ഖട്ടര്‍ഭവന-നഗരകാര്യം, ഊര്‍ജ്ജം എച്ച്.ഡി കുമാരസ്വാമിഖനവ്യവസായം, ഉരുക്ക് പീയുഷ് ഗോയല്‍വാണിജ്യം, വ്യവസായം ധര്‍മ്മേന്ദ്ര പ്രധാന്‍വിദ്യാഭ്യാസം ജീതന്‍ റാം മാഞ്ചിചെറുകിട-ഇടത്തരം വ്യവസായം ലല്ലന്‍സിങ്(രാജീവ് രഞ്ജന്‍ സിങ്)പഞ്ചായത്തീരാജ്, …

പള്ളികള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു, അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടി

കാസര്‍കോട്: സാമൂഹിക മാധ്യമത്തില്‍ പ്രകോപനപരമായ കമന്റിട്ട് വിദ്വേഷപ്രചരണം നടത്തിയതിന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൂരി പള്ളിയിലെ ഉസ്താദായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന അപ്പുവിന്റെ ഫോട്ടൊ വെച്ചുള്ള ഐഡിയില്‍ നിന്നാണ് കമന്റ് വന്നത്.’ കാസര്‍കോട് ജില്ലയില്‍ ഒരു പള്ളി പോലും ഉണ്ടാകില്ല, ഒരു വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കും കമ്മിംഗ്’ എന്നാണ് കമന്റിലുള്ളത്. അജ്ഞാതനായ ആള്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിട്ടുള്ളത്.റിയാസ് മൗലവി കേസില്‍ ഒന്നാം പ്രതിയാണ് അജേഷ്. …

മുബൈയില്‍ വന്‍ തീപിടുത്തം: ഡയപ്പര്‍ നിര്‍മ്മാണ ഫാക്ടറി കത്തി നശിച്ചു

മുംബൈ: മുംബൈയില്‍ ഇന്നു പുലര്‍ച്ചെ മൂന്നു നില ഡയപ്പര്‍ നിര്‍മ്മാണ ഫാക്ടറിക്കു തീപിടിച്ചു. ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നു ആദ്യം ലഭിച്ച സൂചനകളില്‍ പറയുന്നു. മുംബൈയിലെ സദാശിവ് ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയാണ് കത്തി നശിച്ചത്. മൂന്നു നിലയിലുള്ള ഫാക്ടറിയുടെ മൂന്നു നിലയിലും തീ ആളിപ്പിടിച്ചു. ഡയപ്പര്‍ നിര്‍മ്മാണത്തിനു വന്‍ തോതില്‍ സംഭരിച്ചിരുന്ന പേപ്പറും തുണികളും മറ്റ് അസംസ്‌കൃത സാധനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു.കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീകെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.