ചൗക്കിയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ ബൈക്കിടിച്ച് മരിച്ചു

കാസര്‍കോട്: ലോട്ടറി വില്‍പ്പനക്കാരന്‍ ബൈക്കിടിച്ച് മരണപ്പെട്ടു. കൂഡ്ലു, ചൗക്കി കുന്നില്‍, കെ.കെ പുറം ഹൗസിലെ വിജയന്‍ (59)ആണ് മരിച്ചത്. ചൗക്കി-കമ്പാര്‍ റോഡില്‍ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. കമ്പാര്‍ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു വിജയന്‍. ഇതിനിടയില്‍ പിന്‍ഭാഗത്ത് നിന്നും എത്തിയ ബൈക്കിടിച്ചാണ് അപകടം. റോഡരികിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിജയനെ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ബന്തിയോട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. അപകടത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ബൈക്കോടിച്ച ആള്‍ക്കെതിരെ കേസെടുത്തു. ഭാര്യ: ജയന്തി. മക്കള്‍: രഞ്ജിത്ത് (കാസര്‍കോട്, ഹെഡ്പോസ്റ്റോഫീസ് ജീവനക്കാരന്‍), മഞ്ജുള (കോടതി ജീവനക്കാരി, കാസര്‍കോട്), മാലതി. മരുമക്കള്‍: മായ, രതീഷ്, നികേഷ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page