കേന്ദ്രമന്ത്രി സുരേഷ്ഗോപി ചുമതലയേറ്റു

ന്യൂഡല്‍ഹി: മന്ത്രി സുരേഷ്ഗോപി കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. ശാസ്ത്രി ഭവനിലെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തില്‍ എത്തിയ അദ്ദേഹത്തെ ഇതേ വകുപ്പിന്റെ ക്യാബിനറ്റ് മന്ത്രി ഹര്‍ദീപ് സിംഗ്പുരി സ്വീകരിച്ചു. വകുപ്പു സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു.
ടൂറിസം രംഗത്ത് കേരളത്തെ ഇന്ത്യയുടെ തിലകക്കുറിയാക്കുമെന്നു മന്ത്രി സുരേഷ് ഗോപി പറഞ്ഞു. പുതിയ ചുമതലയാണ് താന്‍ ഏറ്റിരിക്കുന്നതെന്നും എല്ലാം പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. ട്രാന്‍സ്പോര്‍ട്ട് ഭവനിലുള്ള ടൂറിസം വകുപ്പു കാര്യാലയത്തില്‍ എത്തി ടൂറിസം വകുപ്പ് മന്ത്രി എന്ന ചുമതല ഏറ്റെടുക്കും. സംസ്ഥാനത്തു നിന്നുള്ള മന്ത്രി ജോര്‍ജ്ജ് കുര്യനു 11.30ു ചുമതലയേല്‍ക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page