പോക്സോ കേസില്‍ പ്രതിയായ അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ താക്കീത്; സസ്പെന്‍ഷന്‍ കാലം ലീവ് ആക്കി
കാസര്‍കോട്: പോക്സോ കേസില്‍ പ്രതിയായ കുമ്പള ജിഎച്ച്എസ്എസ് മുന്‍ അറബിക് അധ്യാപകന്‍ വി പി യൂസഫിനെ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ നന്ദികേശന്‍ താക്കീതു ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 19 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ കോപ്പി കുമ്പള ജി.എച്ച്.എസ്.എസ് പ്രധാന അധ്യാപകനും ഉദുമ ജിഎച്ച്.എസ്എസ് പ്രധാന അധ്യാപകനും ആരോപണ വിധേയനായ യൂസഫ് വിപിയ്ക്കും ഹൈക്കോടതി അഡ്വക്കറ്റ് ജനറലിനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ക്കും ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഉപ ഓഫീസര്‍മാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ഉപവിദ്യാഭ്യാസ ഡയരക്ടറുടെ …