സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: കാസര്‍കോടും കണ്ണൂരും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാവും. കാറ്റിനും ഇടിയ്ക്കുമൊപ്പം ശക്തമായ മഴക്കും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിരിക്കുകയാണ്. കേരളത്തില്‍ ബുധനാഴ്ചവരെ അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page