മുബൈയില്‍ വന്‍ തീപിടുത്തം: ഡയപ്പര്‍ നിര്‍മ്മാണ ഫാക്ടറി കത്തി നശിച്ചു

മുംബൈ: മുംബൈയില്‍ ഇന്നു പുലര്‍ച്ചെ മൂന്നു നില ഡയപ്പര്‍ നിര്‍മ്മാണ ഫാക്ടറിക്കു തീപിടിച്ചു. ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നു ആദ്യം ലഭിച്ച സൂചനകളില്‍ പറയുന്നു. മുംബൈയിലെ സദാശിവ് ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയാണ് കത്തി നശിച്ചത്. മൂന്നു നിലയിലുള്ള ഫാക്ടറിയുടെ മൂന്നു നിലയിലും തീ ആളിപ്പിടിച്ചു. ഡയപ്പര്‍ നിര്‍മ്മാണത്തിനു വന്‍ തോതില്‍ സംഭരിച്ചിരുന്ന പേപ്പറും തുണികളും മറ്റ് അസംസ്‌കൃത സാധനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു.
കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീകെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page