സര്‍വ്വീസ് റോഡില്‍ നിറുത്തിയിരുന്ന ബസിനു പിന്നില്‍ പിക്കപ്പിടിച്ചു ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: സര്‍വ്വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ പിക്കപ്പ് വാനിടിച്ചു ഡ്രൈവര്‍ മരിച്ചു.തൃശൂര്‍ മുടിക്കോട്ട് ദേശീയപാത സര്‍വ്വീസ് റോഡിലാണ് അപകടം. നിറുത്തിയിരുന്ന ബസിനു പിന്നിലാണ് ഇന്നു പുലര്‍ച്ചെ പിക്കപ്പ് ഇടിച്ചത്. ഡ്രൈവര്‍ തമിഴ്‌നാടു സ്വദേശി കറുപ്പയ്യ സ്വാമി (57) തല്‍ക്ഷണം മരിച്ചു. അപകട വിവരം നേരം പുലര്‍ന്ന ശേഷമാണ് നാട്ടുകാര്‍ അറിഞ്ഞത്. വാന്‍ ബസിന്റെ പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു.

മൂന്നാറില്‍ 60 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്നു സംശയം

ഇടുക്കി: മൂന്നാറില്‍ 60 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മാങ്കുളം അന്‍പതാം മൈലിലാണ് മൃതദേഹം കണ്ടെത്തിയത്. തങ്കച്ചന്‍ എന്നയാളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. സംഭവത്തിനു പിന്നില്‍ അസ്വാഭാവികതയുള്ളതായി പൊലീസ് സംശയം പ്രകടിപ്പിച്ചു. കൊലപാതകത്തിനുള്ള സാധ്യതയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

ഇരുമ്പ് തോട്ടി ഉപയോഗിച്ച് ടെറസിൽ നിന്നും തേങ്ങ പറിച്ചു; തിരിച്ചുവരവേ താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനിൽ തോട്ടി തട്ടി; 60 കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം !

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി വയോധികക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ ഞാറക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത (60) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപത്ത് വച്ചായിരുന്നു അപകടം. സമീപത്തെ വീട്ടിൽ നിന്നും ഇരുമ്പ് തോട്ടി വാങ്ങി ടെറസിൽ നിന്നും തേങ്ങ അടർത്തിയശേഷം തോട്ടി തിരികെ കൊണ്ടുപോകുമ്പോൾ താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. ഷോക്കേറ്റ് തെറിച്ചുവീണ വീട്ടമ്മയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മകളോടൊപ്പം ചെന്നൈയിലായിരുന്ന ശാന്ത …

ആരും പരിഭ്രാന്തരാവരുത്; ഇന്ന് സംസ്ഥാനത്തെങ്ങും സൈറൺ മുഴങ്ങും! ഇത് ഒരു പരീക്ഷണം മാത്രമെന്ന് അധികൃതർ

ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും. ദുരന്ത നിവാരണ അതോറ്റി പുറത്തുവിട്ട പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും, ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്. 85 സൈറണുകളാണ് ചൊവ്വാഴ്ച പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ വെച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി …

രാഹുൽ നിരപരാധിയാണ്, ‘വീട്ടിൽനിന്ന് വധഭീഷണിയെന്ന് പന്തീരാങ്കാവ് കേസിലെ പെൺകുട്ടി; വെളിപ്പെടുത്തൽ തള്ളി അന്വേഷണസംഘം; അടുത്താഴ്ച തന്നെ കുറ്റപത്രം സമർപ്പിക്കും

‘ കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കാണാതായതായി വാർത്ത പ്രചരിച്ചിരുന്നു. കൂടാതെ പെൺകുട്ടിയുടെ അച്ഛൻ കഴക്കൂട്ടം പോലീസിൽ പരാതിയിൽ നൽകിയിരുന്നു. അതിനിടെയാണ് പുതിയ വീഡിയോ പരാതിക്കാരിയായ യുവതി പുറത്തുവിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും താന്‍ സുരക്ഷിതയാണെന്നുമാണ് പുതിയ വീഡിയോയില്‍ യുവതി പറയുന്നത്. നേരത്തേ പുറത്തുവിട്ട വീഡിയോ ചെയ്തത് ആരുടേയും നിര്‍ബന്ധപ്രകാരമല്ലെന്നും അന്വേഷണ ചുമതലയുള്ള എസിപിയെ വിളിച്ച് സത്യം പറഞ്ഞിരുന്നതായും വെളിപ്പെടുത്തി.‘ഞാന്‍ സുരക്ഷിതയാണ്. എന്നെയാരും തട്ടിക്കൊണ്ടുപോയിട്ടൊന്നുമില്ല. ആരുടേയും ഭീഷണി പ്രകാരമല്ല ഞാന്‍ അങ്ങനൊരു …

ദേശീയ പാതയിൽ ചെറുവത്തൂർ കൊവ്വൽ ജംഗ്ഷനിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

കാസർകോട്: ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ചെറുവത്തൂർ വില്ലേജിൽ കൊവ്വൽ ജംഗ്ഷന് സമീപം ഡ്രയിനേജ് നിർമ്മിക്കുന്നതിനാൽ ജൂൺ 12 ന് രാവിലെ 10 മുതൽ ജൂൺ 13 ന് രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ബസ്, ചെറിയ വാഹനങ്ങൾ എന്നിവ നീലേശ്വരം കോട്ടപ്പുറം റോഡ് വഴി വഴിതിരിച്ചും പോകണം. റോഡ് ഗതാഗതം പൂർത്തിയാക്കുന്നതുവരെ വലിയ വാഹനങ്ങൾ തെക്കുഭാഗത്ത് കാലിക്കടവിന് മുൻപായും വടക്കുഭാഗത്ത് പടന്നക്കാടിന് മുമ്പായും ബ്ലോക്ക് ചെയ്ത് നിർത്തിയിടണം. ക്രമീകരണങ്ങൾ …

അറവിനായി കൊണ്ടുവന്ന പോത്ത് കെട്ടഴിച്ചോടുന്നതിനിടെ 25 കോൽ ആഴമുള്ള കിണറിൽ വീണു; രക്ഷകരായത് അഗ്നിശമനാ സേന

കാസർകോട്: അറവിനായി കൊണ്ടുവന്ന പോത്ത് കെട്ടഴിച്ചോടി 25 കോൽ ആഴമുള്ള കിണറിൽ വീണു. രക്ഷകരായത് അഗ്നിശമന സേനയും. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വിദ്യാനഗർ പടുവടുക്കം ഹമീദിന്റെ പറമ്പിലുള്ള ആൾമറയുള്ള കിണറിലാണ് ഓടുന്നതിനിടെ പോത്ത് വീണത്. കിണറിൽ പത്തടി ആഴത്തിൽ വെള്ളവും ഉണ്ടായിരുന്നു. പോത്തിന്റെ ഉടമസ്ഥരായ അബൂബക്കറിന്റെയും ശാബിറിന്റെയും വിവരത്തെ തുടർന്ന് കാസർകോട് അഗ്നിശമന സേന നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ രക്ഷാസംഘം എത്തി. അഗ്നിശമനാ സേനയിലെ ഫയർ …

പ്രായപൂർത്തിയാകാത്ത മകളെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിൽ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി. എം സുരേഷാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. കഴിഞ്ഞവർഷം മെയ് 24നും അതിന് മുമ്പുള്ള രണ്ട് മാസങ്ങളിലും 16 വയസ്സുള്ള മകളെ സ്വന്തം വീട്ടിൽ വെച്ച് പല പ്രാവശ്യം …

രാജ്യസഭാ സീറ്റ് :സിപിഐക്കും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും നൽകാൻ സിപിഎം തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്ക് ഒഴിവുള്ള മൂന്നു സീറ്റിൽ ഇടതുമുന്നണിക്ക് വിജയസാധ്യതയുള്ള രണ്ട് സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനിച്ചു. ഇടതുമുന്നണിയുടെ കെട്ടുറപ്പും ഐക്യവും ശക്തിപ്പെടുത്താനാണ് സിപിഎം ഇത്തരമൊരു തീരുമാനം എടുത്ത തെന്നു മുന്നണി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു .സീറ്റ് ലഭിക്കാത്തതിൽ ആർജെഡിക്കുശക്തമായ പ്രതിഷേധം ഉണ്ട്. ജനങ്ങൾക്ക് ഇടതുമുന്നണിയിൽ പ്രതീക്ഷ ഉണ്ടെന്നും ഇടത് ഐക്യവും കെട്ടുറപ്പും ശക്തമാക്കാനാണ് ഇത്തരമൊരു തീരുമാനത്തിനു ഇടതുമുന്നണി തയ്യാറായതെന്നും ജയരാജൻ തുടർന്ന് …

നടി നൂര്‍ മാലാംബിക ദാസ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

നിരവധി വെബ്ഷോകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നടി നൂര്‍ മാലാംബിക ദാസി(37)നെ മുംബൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഖത്തര്‍ എയര്‍വേയ്സിലെ മുന്‍ എയര്‍ ഹോസ്റ്റസായിരുന്നു. അസം സ്വദേശിയായ നൂര്‍ മുംബൈയിലെ ലോഖണ്ഡ്വാലയിലാണ് താമസിച്ചിരുന്നത്. ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീട്ടില്‍ നിന്ന് മരുന്നുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ല. അടുത്തിടെ പ്രായമായ …

ഹാരിസ് ബീരാന്‍ ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; ഡല്‍ഹി കെഎംസിസി പ്രസിഡണ്ടായ ബീരാന്‍ സുപ്രിം കോടതി അഭിഭാഷകന്‍ കൂടിയാണ്

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. സുപ്രിം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡണ്ടുമായ ഹാരിസ് ബിരാനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഹാരിസ് ബീരാനാണ്.കേരളത്തില്‍ നിന്നുളള മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് 25ന് ആണ് തെരഞ്ഞെടുപ്പ്. നിലവിലെ നിയമസഭയിലെ കക്ഷി നിലപ്രകാരം യുഡിഎഫിന് ഒരാളെ ജയിപ്പിക്കാന്‍ കഴിയും. സീറ്റ് ലീഗിന് നല്‍കാന്‍ നേരത്തെ യുഡിഎഫില്‍ ധാരണയായിരുന്നു.തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് ഹാരിസ് ബീരാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. പി.കെ …

അമ്മയില്ലാത്ത തക്കം നോക്കി വീട്ടിലെത്തി മിഠായി നല്‍കും; എട്ടു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത 77 കാരന് 21 വര്‍ഷം കഠിനതടവും 1,56,000 രൂപ പിഴയും

എട്ടു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ 77 കാരന് വിവിധ വകുപ്പുകള്‍ പ്രകാരം21 വര്‍ഷം കഠിനതടവും 1,56,000 രൂപ പിഴയും കോടതി വിധിച്ചു. പട്ടുവം മംഗലശേരി ആശാരിവളവിലെ പടിഞ്ഞാറേ പുരയില്‍ വീട്ടില്‍ പി.പി.നാരായണനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 5 വിവിധ വകുപ്പുകളിലായാണ് ശിക്ഷ. 2020 ഒക്ടോബര്‍ 16 മുതല്‍ പല ദിവസങ്ങളിലും മിഠായി നല്‍കി വശീകരിച്ച് ലൈംഗികാതിക്രമം നടത്തിയിരുന്നു. ഒക്ടോബര്‍ 20 ന് രാവിലെ മാതാവില്ലാത്ത തക്കം നോക്കി വീട്ടിലെത്തി …

പാര്‍ട്ടി ജയിച്ചു; അതാണ് പാര്‍ട്ടി

(ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ആത്മാവിഷ്‌കാരം) വഴിപോക്കന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ തെളിഞ്ഞു നില്‍ക്കുന്നത്. ചെളിക്കുണ്ടില്‍ നിന്നും ഊര്‍ന്നു വരുന്ന തെളിനീര്‍ പോലെ അതിന് പ്രത്യേകമായ വിശുദ്ധി കൈവന്നിരിക്കുന്നു. ഫാസിസ്റ്റ് രീതികളെയും ജനാധിപത്യ വിരുദ്ധതകളെയും അത് പാടേ നിരാകരിച്ചിരിക്കുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വളരെ ആഴത്തില്‍ പരിശോധിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും വേണം. സാമൂഹിക-രാഷ്ട്രീയ വിശകലനത്തില്‍ ഇത്രമേല്‍ അനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അടുത്ത കാലത്തു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തൊന്നും ഉണ്ടായിരുന്നില്ല. ഇരുപതില്‍ ഇരുപതും …

കേരളത്തിലെ സാഹചര്യം ഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായ കേരളത്തിലെ സ്ഥിതി അതീവഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നു യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിന് മുന്‍തൂക്കമുള്ള പല ബൂത്തുകളിലും ബിജെപിയുടെ വോട്ടുവിഹിതം ഉയര്‍ന്നു. കേരളത്തില്‍ ബിജെപി ക്കുണ്ടായ വളര്‍ച്ച പാര്‍ട്ടിക്ക് എന്തുകൊണ്ടാണ് തിരിച്ചറിയാന്‍ കഴിയാതെ പോയതെന്നു പിബി ചോദിച്ചു. കേരളത്തില്‍ പാര്‍ട്ടിക്കെതിരായ ഒരു പൊതുവികാരം കേരളത്തില്‍ നിലനിന്നിരുന്നു. ഇക്കാര്യം താഴെ തട്ടില്‍ മനസ്സിലാക്കാത്തത് എന്തു കൊണ്ടാണെന്നു …

കാസര്‍കോട്ട് താമസിക്കുന്ന യുവാവിന്റെ 2.36 കോടി രൂപ തട്ടി; പിന്നില്‍ ടെലഗ്രാം വഴി ബന്ധപ്പെട്ട ആള്‍

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് കാസര്‍കോട്ട് താമസക്കാരനായ തമിഴ്നാട് സ്വദേശിയുടെ 2.23 കോടി രൂപ തട്ടിയെടുത്തു. തമിഴ്നാട്, വെല്ലൂര്‍ സ്വദേശിയും കാസര്‍കോട്, ബീരന്ത് വയലില്‍ താമസക്കാരനുമായ എസ്. സുരേഷ് ബാബു(41)വിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടു കേന്ദ്രീകരിച്ച് പാര്‍ട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് ടെലഗ്രാം വഴി ചാറ്റ് ചെയ്തും ഫോണ്‍ ചെയ്തുമാണ് പണം തട്ടിയതെന്നു പരാതിയില്‍ പറയുന്നു.മെയ് 17 മുതല്‍ ജൂണ്‍ നാലു വരെയുള്ള ദിവസങ്ങളിലാണ് സംഘം പണം കൈക്കലാക്കിയത്. ഈ ദിവസങ്ങളിലായി …

ചന്തക്കു സമീപത്ത് യുവതിയെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയ നിലയില്‍

യുവതിയെ തലക്ക് കല്ലിട്ടു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബെല്ലാരി, പട്ടാജെയിലെ നളിനി (28)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പട്ടാജെയിലെ ചന്തക്ക് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് സ്‌കൂള്‍ വിഷയം; മന്ത്രി ഗണേശ് കുമാറിനെ വഴിയില്‍ തടയുമെന്ന് സിഐടിയു

തിരുവനന്തപുരം: ഗതാഗതമന്ത്രി കെബി ഗണേശ്കുമാറിനെ വഴിയില്‍ തടയുമെന്ന് സിഐടിയു. ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേര്‍സ് യൂണിയന്‍ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സിഐടിയു സംസ്ഥാന പ്രസിഡണ്ട് കെ.കെ ദിവാകരനാണ് മന്ത്രിയെ വഴിയില്‍ തടയുമെന്ന് പ്രഖ്യാപിച്ചത്. ഡ്രൈവിംഗ് സ്‌കൂള്‍ വിഷയത്തില്‍ തൊഴിലാളികളുമായി അടിയന്തര ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ മന്ത്രിയെ വഴിയില്‍ തടയും.ഗണേശ് കുമാറിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായം കേട്ട് തിരുത്തലുകള്‍ നടത്തിയിരുന്ന നേതാവാണ്. ആ പാരമ്പര്യം …

പ്രവാസ മണ്ണിലും വിജയാരവം; ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി

ദുബൈ: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയവും ഇന്ത്യ മുന്നണിയുടെ ശക്തമായ മുന്നേറ്റത്തെയും ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ആഘോഷിച്ചു. അബുഹൈല്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന കണ്‍വെന്‍ഷനില്‍ നിരവധി പേര്‍ സംബന്ധിച്ചു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. ജബ്ബാര്‍ ബൈദല അധ്യക്ഷനായി. അബ്ദുസലാം കന്ന്യപ്പാടി മുഖ്യപ്രഭാഷണം നടത്തി. ദുബൈയില്‍ എത്തിയ 17ാം വാര്‍ഡ് മുസ്ലിം ലീഗ് ട്രഷറര്‍ ഐബി അബ്ബാസിനെ ചടങ്ങില്‍ ആദരിച്ചു.മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന …