25 ചെമ്മരിയാടുകളെ ബലി നല്‍കി ദുര്‍മന്ത്രവാദം; അറുത്തെടുത്ത തലകള്‍ക്കൊപ്പം മലയാളികളുടേതടക്കമുള്ളവരുടെ ഫോട്ടോകള്‍

മംഗളൂരു: 25 ചെമ്മരിയാടുകളെ ബലി നല്‍കി ദുര്‍മന്ത്രവാദം നടത്തി. ആ ആടുകളുടെ ഓരോ തലയ്ക്കൊപ്പവും ഓരോ വ്യക്തികളുടെ ഫോട്ടോയും വെച്ച നിലയില്‍ കണ്ടെത്തി. ദുര്‍മന്ത്രവാദത്തിനു പിന്നില്‍ മലയാളികളില്‍ നിന്ന് സ്ഥലം വാങ്ങിയ ആള്‍ക്കാരെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബെല്‍ത്തങ്ങാടി, പടങ്കടി, ഗോളിയാര്‍ എന്ന സ്ഥലത്താണ് മൃഗബലിയും ദുര്‍മന്ത്രവാദവും നടന്നത്. മലയാളികളായ ഗോപകുമാര്‍, സുമേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലം മാസങ്ങള്‍ക്ക് മുമ്പാണ് ഒരാള്‍ക്ക് കൈമാറിയത്. ഇടപാടുമായി ബന്ധപ്പെട്ട് എട്ടു കോടി രൂപ ഉടമകള്‍ക്ക് ലഭിക്കാനുണ്ടത്രെ. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസുമുണ്ട്. ഇതിനിടയിലാണ് വെള്ളിയാഴ്ച രാത്രി സ്ഥലത്തിന്റെ ഗേറ്റിനോട് ചേര്‍ന്ന് മൃഗബലിയും ദുര്‍മന്ത്രവാദവും നടത്തിയത്. പുറത്തു നിന്നു നോക്കിയാല്‍ കാണുന്ന തരത്തിലാണ് ആടുകളുടെ തലകള്‍ കാണപ്പെട്ടിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page