ഉള്ളാള്‍ ബീച്ചില്‍ നാലുപേര്‍ തിരയില്‍പെട്ടു; ഒരാള്‍ മരിച്ചു

ഉള്ളാള്‍ ബീച്ചില്‍ കളിക്കുകയായിരുന്ന നാല് വിനോദസഞ്ചാരികള്‍ തിരയില്‍പെട്ടു. ഒരാള്‍ മരിച്ചു. മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശ് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ആന്ധ്രാപ്രദേശിലെ കൊണ്ടപുര സിരിലിംഗപള്ളി സ്വദേശി പരിമി രത്നകുമാരി (57)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
അഞ്ചു സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത്. ബീച്ചില്‍ നില്‍ക്കവേ വലിയ തിരമാലയില്‍ പെടുകയായിരുന്നു നാലുപേര്‍. അപ്പോള്‍ തന്നെ ഇത് കണ്ട നാട്ടുകാര്‍ നാലുപേരെയും കരക്കെത്തിച്ചു. അബോധാവസ്ഥയിലായ രത്നകുമാരിയെ ഉടന്‍ തന്നെ ദേരളക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജൂണ്‍ 6 നാണ് സംഘം ഹൈദരാബാദില്‍ നിന്ന് യാത്ര ആരംഭിച്ചത്. മൈസൂരുവില്‍ സന്ദര്‍ശനം കഴിഞ്ഞ് 7 ന് ഇന്നോവ കാറില്‍ കുടകിലെത്തി. ജൂണ്‍ 9 ന് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ഇവര്‍ ഉള്ളാളിലെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page