കാമുകിയെ കല്യാണം കഴിക്കുന്നതു തടഞ്ഞ പിതാവിനെ പ്ലാസ്റ്റിക്കും റബ്ബറും കൊണ്ട് പൊതിഞ്ഞു ചുട്ടുകൊന്നു; മകന്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കി മൂന്നാര്‍ മാങ്കുളത്തെ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ ഗൃഹനാഥനെ മകന്‍ ചുട്ടുകൊന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കാമുകിക്കൊപ്പം ഒളി സങ്കേതത്തിലായിരുന്ന കൊലയാളിയായ മകനെ പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റു ചെയ്തു. മാങ്കുളം മുപ്പത്തിമൂന്ന് എന്ന സ്ഥലത്തെ പാറേകുടിയില്‍ തങ്കച്ച (60)നാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. മകന്‍ ബിബിന്റെ (32)പ്രണയ ബന്ധം വിലക്കിയതാണ് കൊലപാതകത്തിനു കാരണമെന്നു പറയുന്നു. രണ്ടു ഭാര്യമാരുള്ള തങ്കച്ചന്റെ ആദ്യ ഭാര്യയും മക്കളും പിണങ്ങിക്കഴിയുകയാണ്. രണ്ടാം ഭാര്യയിലുള്ള ബിബിനും തങ്കച്ചനും ആണ് മുപ്പത്തിമൂന്നിലെ വീട്ടിലുള്ളത്. ഇതിനിടയില്‍ മാങ്കുളത്തിനടുത്തെ ആദിവാസി കോളനിയിലെ വിധവയുമായ പ്രണയത്തിലായ ബിബിന്‍ യുവതിയെയും കൂട്ടി വീട്ടിലെത്തിയ ശേഷം പിതാവിനോടു വിവാഹ ചെലവിനു പണം ആവശ്യപ്പെട്ടു. ഈ കല്യാണത്തെ തങ്കച്ചന്‍ എതിര്‍ത്തതോടെ ഹൃദ്രോഗത്തെ തുടര്‍ന്നു പക്ഷാഘാതം സംഭവിച്ച തങ്കച്ചനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്ലാസ്റ്റിക്കും റബ്ബറും പേപ്പറും കൊണ്ടു പൊതിഞ്ഞു കെട്ടി തീവയ്ക്കുകയായിരുന്നുവത്രെ. അതിനു ശേഷം കാമുകിയുമൊത്തു ഒളിവില്‍ പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page