അയല്‍പക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ വീട്ടില്‍ കള്ളന്‍ കയറി; അഞ്ചുപവന്‍ കവര്‍ന്നു

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് യുപി സ്‌കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. സുകുമാരന്റെ ഭാര്യ കടയില്‍ ഭര്‍ത്താവിന് ഭക്ഷണം കൊടുത്തു വന്ന ശേഷം അയല്‍പക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് കള്ളന്‍ കയറിയത്. മോഷണത്തിന് ശേഷം അടുക്കള ഭാഗത്തെ ഗ്രില്‍സ് തുറന്ന് മതില്‍ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് അഞ്ചു പവന്‍ സ്വര്‍ണാഭരണം മോഷണം പോയതായി മനസിലായത്. വിവരമറിഞ്ഞുടന്‍ നീലേശ്വരം എസ്.ഐ മാരായ ടി വിശാഖ് മധുസൂദനന്‍ മടിക്കൈ എന്നിവരുടെ നേതൃത്വത്തില്‍ നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page