കടലില്‍ വലയിടാന്‍ പോയ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപത്ത് കടലില്‍ വലയിടാന്‍ എത്തിയ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കളനാട്, കട്ടക്കാല്‍ ഹൗസിലെ മുഹമ്മദ് കുഞ്ഞി (57) ആണ് മരണപ്പെട്ടത്. മുഹമ്മദ് കുഞ്ഞി ലൈഫ് ജാക്കറ്റിട്ട് കടലിലെ വലിയപാറ കല്ലിലേക്ക് നീന്തിപ്പോകുന്നതും വെള്ളത്തില്‍ നിന്ന് കയറി പാറയില്‍ ഇരിക്കുന്നതും കരയില്‍ ഉണ്ടായിരുന്നവര്‍ കണ്ടിരുന്നു. തൊട്ടുപിന്നാലെ പാറയില്‍ കയറി ഇരുന്ന ഉടനെ കുഴഞ്ഞു വീഴുന്നതും കണ്ടു. ഇതേ തുടര്‍ന്ന് കരയില്‍ നിന്നു രണ്ട് പേര്‍ നീന്തി പാറയിലേക്ക് ചെന്നപ്പോള്‍ കിടക്കുന്ന നിലയിലാണ് മുഹമ്മദ് കുഞ്ഞിയെ കണ്ടത്. സമീപത്തു തന്നെ വലയും ഉണ്ടായിരുന്നു. തീരദേശ പൊലീസിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗള്‍ഫില്‍ ആയിരുന്ന മുഹമ്മദ് കുഞ്ഞി ഒരു മാസമായി ന്യൂമാഹിക്കടുത്താണ് താമസം. തലശ്ശേരിയിലെ ആശുപത്രിയില്‍ മകന്‍ ചികിത്സയിലായതിനാലാണ് താമസം ന്യൂമാഹിയിലേക്ക് മാറ്റിയത്.
ഭാര്യ: ഖൈറുന്നീസ. മക്കള്‍: റംസീന, റൈഹാന, മുഹമ്മദ് റാഷിഖ്. സഹോദരങ്ങള്‍: ഖാദര്‍, മാഹിന്‍, ഹമീദ്, ഇബ്രാഹിം, അലീമ, നഫീസ, ബീഫാത്തിമ, റംസിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page