മൊഗ്രാല്‍ പുത്തൂരില്‍ ദേശീയപാത തകര്‍ച്ച പൂര്‍ണ്ണം; പുതിയ റോഡിലേക്ക് ഗതാഗതം തിരിച്ചു വിടണമെന്ന് യാത്രക്കാര്‍

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ ദേശീയപാതയില്‍ വാഹനയാത്ര ദുരിതത്തില്‍. നേരത്തെ തന്നെ സര്‍വീസ് റോഡിന് വേണ്ടി മതില്‍ കെട്ടി പുഴയിലേക്ക് ഒഴുകി പോകേണ്ട മഴവെള്ളം തടസ്സപ്പെടുത്തിയ നിര്‍മ്മാണ കമ്പനി അധികൃതരുടെ തല തിരിഞ്ഞ നടപടി മൂലം മൊഗ്രാല്‍ പുത്തൂരില്‍ ദേശീയ പാതയുടെ തകര്‍ച്ച പൂര്‍ണമായി. കുമ്പള ഭാഗത്തു നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പണി പൂര്‍ത്തീകരിച്ച റോഡ് തുറന്ന് കൊടുത്തിട്ടുണ്ട്. എന്നാല്‍ കാസര്‍കോട് നിന്ന് കുമ്പള ഭാഗത്തേക്ക് പോകുന്ന റോഡാണ് പൂര്‍ണ്ണമായും തകര്‍ന്നുകിടക്കുകയാണ്. പുതിയ റോഡ് ഉയരത്തിലായതിനാലാണ് താഴ്ന്നു കിടക്കുന്ന റോഡില്‍ വെള്ളം കെട്ടികിടന്ന് തകര്‍ന്നത്. മഴ കനക്കുകയാണെങ്കില്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് യാത്രക്കാര്‍ക്ക് ഏറെ ദുരിതമാവും. ഇരുഭാഗങ്ങളിലേക്കും പൂര്‍ത്തിയായി കിടക്കുന്ന റോഡിലൂടെ ഗതാഗതം തിരിച്ചു വിടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page