കാസർകോട്: എക്സ്സൈസ് സംഘം ബദിയടുക്കയിൽ നടത്തിയ റെയ്ഡിൽ 69ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യ ശേഖരം കണ്ടെത്തി. വിദ്യാഗിരി എന്ന സ്ഥലത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു മദ്യം. രഹസ്യ വിവരത്തെ തുടർന്ന് ബദിയടുക്ക എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ ദിനേശനും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. നാലു പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിൽ
180 മില്ലി ലിറ്ററിന്റെ 384 കുപ്പികളാണ് കണ്ടെത്തിയത്. ആകെ 69.12 ലിറ്റർ ഗോവൻ മദ്യം സൂക്ഷിച്ചു വെച്ചത് കണ്ടെത്തി ഒരു അബ്കാരി കേസെടുത്തു. ഉദ്യോഗസ്ഥരായ കെ സാബു, മഞ്ജുനാഥ ആൾവ, ജേക്കബ് എസ്, സിഇഒ മാരായ മനോജ് പി, മോഹന കുമാർ എൽ, ജനാർദ്ദന എൻ എന്നിവരും റെയ്‌ഡിനെത്തിയിരുന്നു. പിടികൂടിയ മദ്യം കസ്റ്റഡിയിൽ എടുത്ത് റേഞ്ച് ഓഫിസിൽ എത്തിച്ചു.
