ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ വീട്ടമ്മയെ പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ട സംഭവം; വിഇഒ അബ്ദുള്‍ നാസറിനെതിരെ കേസ്; കാസര്‍കോട് സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ബി.ജെ.പി
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ പൂട്ടിയിട്ട സംഭവത്തില്‍ വിഇഒ അബ്ദുള്‍ നാസറിനെതിരെ പൊലീസ് കേസ് എടുത്തു. ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ സാവിത്രിയെ കഴിഞ്ഞ ദിവസം പൂട്ടിയിട്ടുവെന്നാണ് പരാതി. സാവിത്രി വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് അനുവദിച്ച് കിട്ടിയതായി പഞ്ചായത്തില്‍ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സാവിത്രി താത്കാലികമായ നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ സ്ത്രീക്ക് വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭിച്ചിരുന്നില്ല. പഞ്ചായത്തില്‍ എത്തിയപ്പോഴാണ് മറ്റൊരു സാവിത്രിക്കാണ് വീട് പാസായതെന്ന് അറിയാന്‍ …