മോര്‍ഫ് ചെയ്തത് നൂറിലേറെ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍; പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മലയോരത്തെ നൂറിലേറെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എബിന്‍ (19), സുബിന്‍(19) എന്നിവരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും. ഐ ടി ആക്ട് പ്രകാരം അറസ്റ്റിലായ ഇരുവര്‍ക്കും ജാമ്യവും ലഭിച്ചു. ഒരു പ്രദേശത്തെയാകെ ആശങ്കയിലും വിഷമത്തിലുമാക്കിയ കേസിലെ പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചത് വ്യാപകമായ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥിനികളുടെയും വീട്ടമ്മമാരുടെയും പ്രവാസികളുടെ ഭാര്യമാരുടെയും അടക്കം നൂറിലേറെ പേരുടെ ഫോട്ടോകള്‍ പ്രതികള്‍ കൈക്കലാക്കിയത്. അതിനു ശേഷം എ ഐ-ബോട്ട് എന്ന ആപ്പ് ഉപയോഗിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇരുവരും വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തങ്ങളുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സ്ത്രീകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page