സ്വര്‍ണ്ണമാലപ്പൊട്ടിക്കല്‍ സംഘം വീണ്ടും ഇറങ്ങി; ജാഗ്രത; വീട്ടമ്മയുടെ മൂന്നര പവന്‍ മാലപ്പൊട്ടിച്ചോടി

കാസര്‍കോട്: ഇരുചക്രവാഹനങ്ങളിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാലപ്പൊട്ടിച്ചോടുന്ന സംഘം വീണ്ടും ഇറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് 12.40 ന് ബൈക്കിലെത്തിയ യുവാവ് പടന്നക്കാട്ട് വച്ച് വഴിയാത്രക്കാരിയുടെ മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടി. ഇട്ടമ്മല്‍ സ്വദേശിനിയായ സരോജിനി (65)യുടെ മാലയാണ് പൊട്ടിച്ചത്. പടന്നക്കാട് ആയുര്‍വേദ ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു സരോജിനി. കറുത്ത നിറത്തിലുള്ള ബൈക്കില്‍ മഴക്കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ യുവാവാണ് സ്വര്‍ണ്ണമാലപൊട്ടിച്ചു കടന്നു കളഞ്ഞത്. നേരത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബൈക്കുകളിലെത്തി സ്വര്‍ണ്ണമാല പൊട്ടിച്ചോടുന്ന സംഭവം വ്യാപകമായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളുമായി രംഗത്തുവന്നതോടെ അക്രമികള്‍ പിന്‍തിരിഞ്ഞിരുന്നു. ഇടക്കാലത്തിനു ശേഷം മാലപൊട്ടിക്കല്‍ സംഘം വീണ്ടും രംഗത്തെത്തിയത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജോലി തട്ടിപ്പ്: സച്ചിതാറൈക്കെതിരെ വീണ്ടും കേസ്; പുല്ലൂര്‍ സ്വദേശിയുടെ 17 ലക്ഷം തട്ടിയത് എഫ്.സി.ഐ.യില്‍ ജോലി വാഗ്ദാനം ചെയ്ത്; പള്ളത്തടുക്കയിലെ അമൃതയുടെ പണം നഷ്ടമായത് സിപിസിആര്‍ഐയിലെ ജോലിക്ക്

You cannot copy content of this page