തൃശൂര്‍: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നേരിയ ഭൂചലനം. കുന്ദംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, എരുമപ്പെട്ടി പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
4 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ 8.15 മണിയോടെയാണ് ഭൂചലനം ഉണ്ടായത്.
വീടുകളുടെ ജനച്ചില്ലുകള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു. ആളുകള്‍ വീട്ടിനുള്ളില്‍ നിന്ന് ഇറങ്ങിയോടി.
നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം അനുഭവപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. എന്നാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.
