പബ്ജിയില്‍ കുടുങ്ങിയ എ എസ് ഐ യെ കാണാതായി; കാണാതായത് ശബരിമല ഡ്യൂട്ടിക്കായി പോകുന്നതിനിടയില്‍

കണ്ണൂര്‍: ഓണ്‍ലൈനില്‍ പബ്ജിയെന്ന ഗെയിംകളിച്ച് വന്‍തുക നഷ്ടപ്പെട്ട എ എസ് ഐയെ കാണാതായി. മാങ്ങാട്ട്പറമ്പ് സായുധ പൊലീസ് ക്യാമ്പിലെ എ എസ് ഐ എസ്. ഹസീമി (40)നെയാണ് കാണാതായത്. ക്യാമ്പിലെ മറ്റു അഞ്ചു പൊലീസുകാര്‍ക്കൊപ്പം ശബരിമല ഡ്യൂട്ടിക്കുപോവുകയായിരുന്നു ഹസീം. ട്രെയിന്‍ ഇന്നു പുലര്‍ച്ചെ ചെങ്ങന്നൂരില്‍ എത്തിയപ്പോഴാണ് ഹസീമിനെ കാണാനില്ലാത്ത വിവരം കൂടെ ഉണ്ടായിരുന്ന പൊലീസുകാര്‍ അറിഞ്ഞത്. യൂണിഫോമും ഷൂസുകളും അടങ്ങിയ ബാഗ് സീറ്റിനു സമീപത്തു വച്ച നിലയിലാണ്. മറ്റു വസ്ത്രങ്ങള്‍ അടങ്ങിയ മറ്റൊരു ബാഗും ഹസീമിന്റെ കൈവശം ഉണ്ടായിരുന്നു. ഈ ബാഗ് കാണാനില്ലെന്നു പൊലീസുകാര്‍ മേലധികാരികളെ അറിയിച്ചിട്ടുണ്ട്. കെ എ പി ക്യാമ്പിലെ കമാന്റിന്റെ പരാതിയില്‍ ഹസീമിനെ കാണാതായതിനു തളിപ്പറമ്പു പൊലീസ് കേസെടുത്തു.
അതേസമയം ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയില്‍ കുടുങ്ങിയ ഹസീം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതായി പറയുന്നു. പബ്ജി കളിച്ച് വലിയ തുക നഷ്ടപ്പെട്ട ഇയാള്‍ ഓണ്‍ലൈന്‍ വഴി വായ്പയെടുത്തതായും പറയുന്നുണ്ട്. ഇതു കൂടാതെ ക്യാമ്പിലെ പൊലീസുകാരില്‍ നിന്നു 5000 രൂപ മുതല്‍ 60,000 രൂപ വരെ വായ്പ വാങ്ങിയതായും സൂചനയുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page