ഡങ്കിപ്പനി: ടാപ്പിംഗ് തൊഴിലാളി കാസര്‍കോട്ടെ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു

കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആംബുലന്‍സില്‍ മരിച്ചു. വിവരമറിഞ്ഞു പത്തനംതിട്ടയില്‍ നിന്നുള്ള ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. പത്തനംതിട്ട, തട്ടാക്കുടി, വലിയക്കല്‍ വീട്ടില്‍ മോഹനന്‍-ഗോമതി ദമ്പതികളുടെ മകന്‍ ഒ.എം ഷിബു (44)വാണ് മരണപ്പെട്ടത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ആറുവര്‍ഷമായി കര്‍ണ്ണാടക, വിട്ലയിലെ ഒരു റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. പനി ബാധിച്ചതിനെത്തുടര്‍ന്ന് വിട്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനെത്തുടര്‍ന്നാണ് ഷിബുവിന്റെ താല്‍പര്യപ്രകാരം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്ന് പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പെ മരണം സംഭവിച്ചു. വിവരമറിഞ്ഞ് പത്തനംതിട്ടയില്‍ നിന്നുള്ള ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. മരണം സംഭവിച്ച വിവരം വിട്ല പൊലീസിനെ അറിയിച്ചിട്ടുണ്ട്. എത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സിബി, സിജു എന്നിവരാണ് ഷിബുവിന്റെ സഹോദരങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page