സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിത്തും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി; കുണ്ടടുക്കവും തൃക്കരിപ്പൂരും കണ്ണീര്‍ക്കടലായി
കാസര്‍കോട്: സ്വപ്നങ്ങള്‍ ബാക്കിയാക്കി കെ. രഞ്ജിത്ത് കുണ്ടടുക്കവും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി. ഇരുവരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരെ കൊണ്ട് കുണ്ടടുക്കവും തൃക്കരിപ്പൂരും ജനസാഗരമായി തീര്‍ന്നപ്പോള്‍ ആര്‍ക്കും ആരെയും പരസ്പരം ആശ്വസിപ്പിക്കാനാകാതെ കണ്ണീരണിഞ്ഞു. കുവൈത്തില്‍ ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഇരുവരുടെയും മൃതദേഹങ്ങള്‍ മറ്റു മൃതദേഹങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ച രാവിലെയാണ് വ്യോമസേനാ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കിയ ശേഷം വെവ്വേറെ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് എത്തിച്ചത്.ഇന്നലെ രാത്രിയോടെയാണ് …