മാട്രിമോണിയലുകാരുടെ ആ തട്ടിപ്പ് ഇനി നടക്കില്ല; പണം നല്‍കിയിട്ടും വിവാഹം നടക്കുന്നില്ല; യുവാവിന് 32,100 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്

വിവാഹം നടന്നില്ലെങ്കില്‍ പണം തിരിച്ചുതരും എന്ന വിവാഹ പരസ്യത്തിലൂടെ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചിട്ടും വിവാഹം നടക്കാത്തതിനാല്‍ യുവാവിന് 32,100 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. കൊച്ചിയിലെ പ്രമുഖ മാട്രിമോണിക്കെതിരെ ചേര്‍ത്തല സ്വദേശി നല്‍കിയ പരാതിയിലാണിത് കമ്മിഷന്‍ ഉത്തരവ്.
രജിസ്ട്രേഷന്‍ ചെലവായ 4,100 രൂപയും 28,000 രൂപ നഷ്ടപരിഹാരവും പരാതിക്കാരന് നല്‍കണമെന്നാണ് ഡി
ബി ബിനു അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. 2018 ഡിസംബറില്‍ സൗജന്യമായി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പണം നല്‍കിയാലേ യുവതികളുടെ വിവരങ്ങള്‍ നല്‍കൂവെന്ന് സ്ഥാപനം അറിയിച്ചു. രജിസ്റ്റര്‍ ചെയ്താല്‍ മൂന്നുമാസത്തിനകം വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്ത് 4,100 രൂപ ഫീസ് ഈടാക്കിയിരുന്നു. പണം നല്‍കിയതിന് ശേഷം മറുപടിയോ, ഫലമോ ഉണ്ടാകാത്തതിനാലാണ് യുവാവ് കമ്മിഷില്‍ പരാതി നല്‍കിയത്. 2019 ജനുവരി മുതല്‍ മൂന്നു മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജില്‍ പരാതിക്കാരന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സേവനകാലയളവില്‍ വിവാഹം ഉറപ്പുനല്‍കിയിട്ടില്ലെന്നും മാട്രിമോണി വാദിച്ചുവെങ്കിലും ഉപഭോക്താവിന് പണം നല്‍കാനാണ് ഉത്തരവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page