പ്രണയത്തിനും വിവാഹത്തിനും പ്രായം തടസമല്ല; 23 കാരിയെ വിവാഹം കഴിച്ച് 80 കാരന്‍

പ്രണയത്തിനു പ്രായം തടസ്സമില്ലെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി ഒരു പ്രണയ വിവാഹ വാര്‍ത്ത. ചൈനയില്‍ നിന്നുള്ളതാണ് വാര്‍ത്ത. വൃദ്ധ സദനത്തില്‍ വച്ച് പരിചയപ്പെട്ട 23 കാരിയുമായി പ്രണയത്തിലായ 80 കാരന്‍ ഒടുവില്‍ യുവതിയെ വിവാഹം കഴിച്ചുവെന്നാണ് വാര്‍ത്ത.
ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ നിന്നാണ് അത്യപൂര്‍വ്വമായ പ്രണയ കഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വൃദ്ധ സദനത്തിലെ ജീവനക്കാരിയായ സിയാവോഫാങ്ങ് എന്ന പെണ്‍കുട്ടിയാണ് അന്തേവാസിയായ ലീയെ വിവാഹം ചെയ്തത്.
ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവത്രെ. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിനു എതിരു പ്രകടിപ്പിച്ചുവെങ്കിലും അതൊക്കെ അവഗണിച്ചാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page