ട്രെയിനുകളിൽ കവർച്ച: കസ്‌റ്റഡിയിലിരിക്കെ ബാത്ത്റൂമിലെ ജനൽപാളി അഴിച്ചുമാറ്റി രക്ഷപ്പെട്ട കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ
കൊച്ചി: കസ്‌റ്റഡിയിലിരിക്കെ ബാത്റൂമിലെ ജനൽപാളി അഴിച്ചുമാറ്റി രക്ഷപ്പെട്ട കവർച്ചക്കേസിലെ പ്രതിയായ കാസർകോട് സ്വദേശി പിടിയിൽ. ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചു പതിവായി കവർച്ച നടത്തുന്ന കാസർകോട് ചെർക്കപ്പാറ സപ്ന മൻസിലിൽ ഇബ്രാഹിം ബാദുഷ( 26 )യാണു പിടിയിലായത്. ഗവ. റെയിൽവേ പൊലീസിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണു പ്രതിയെ പിടിയിലായത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ തുടങ്ങിയ സ്‌റ്റേഷനുകളിൽ നിന്നുള്ള …