കാസർകോട് : വാർദ്ധക്യ കാല പെൻഷൻ, വിധവാ പെൻഷൻ വാങ്ങുന്നവർ പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. മസ്റ്ററിംഗിനുള്ള സമയപരിധി ആഗസ്റ്റ് 31ന് അവസാനിക്കുന്നു. പലയിടങ്ങളിലും ശക്തമായ മഴയും അതേത്തുടർന്നുള്ള വെള്ളക്കെട്ടും മൂലം പ്രതികൂല സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ പോകുവാനും അക്ഷയ ജീവനക്കാർക്ക് പ്രായമുള്ളവരുടെ വീടുകളിൽ എത്തിപ്പെടാനും പ്രയാസങ്ങളും തടസ്സങ്ങളും ഏറെയുണ്ട്. ആയതിനാൽ മസ്റ്ററിംഗിനുള്ള സമയപരിധി നീട്ടണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.