സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന നിരക്ക്; കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം യാത്രകള്‍; കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് ഒരാള്‍ക്ക് 2850 രൂപ

 

കണ്ണൂര്‍: അതി തീവ്രമഴയും വയനാട് ദുരന്തത്തെയും തുടര്‍ന്ന് നിര്‍ത്തി വെച്ച കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ യാത്രകള്‍ പുനരാരംഭിച്ചു. കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. ഈമാസം 16, 30 തീയതികളില്‍ രാത്രി 8.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലര്‍ച്ചെ കൊല്ലൂരില്‍ എത്തും. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു സര്‍വജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പില്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പുലര്‍ച്ചെ 5.30 ന് കൊല്ലൂരില്‍നിന്നും പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂര്‍ ശിവ ക്ഷേത്രം, അനന്തപുര ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവ ദര്‍ശിച്ചു വൈകുന്നേരം ബേക്കല്‍ കോട്ടയും സന്ദര്‍ശിച്ച് രാത്രി 7.30ന് കണ്ണൂരില്‍ എത്തിച്ചേരുന്നു. ഒരാള്‍ക്ക് 2850 രൂപയാണ് ചാര്‍ജ്.
കണ്ണൂരില്‍ നിന്ന് വാഗമണിലേക്ക് രണ്ടുദിവസത്തെ യാത്ര ഒരുക്കിയിട്ടുണ്ട്. ഈമാസം 23 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ശനിയാഴ്ച്ച രാവിലെ വാഗമണില്‍ എത്തിച്ചേരുന്നു. ഞായറാഴ്ച രാവിലെ മൂന്നാറിലെ ചതുരംഗപാറ, ആനയിറങ്ങല്‍ ഡാം, ലോക്ക് ഹാര്‍ട്ട് വ്യൂ പോയിന്റ്, സിഗ്നല്‍ പോയിന്റ്, മാലയ് കള്ളന്‍ കേവ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് തിങ്കളാഴ്ച്ച രാവിലെ കണ്ണൂരില്‍ തിരിച്ചെത്തുന്നു. ഒരാള്‍ക്ക് 4100 രൂപയാണ് ചാര്‍ജ്. കണ്ണൂരില്‍ നിന്ന് പൈതല്‍മലയിലേക്കും പോകാം. ഈമാസം 25 ന് രാവിലെ 6.30 നു പുറപ്പെട്ടു പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദര്‍ശിച്ചു രാത്രി ഒമ്പത് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്നു. ഒരാള്‍ക്ക് 950 രൂപയാണ് ചാര്‍ജ്.

ബുക്കിങ്ങിന് 8089463675, 9497007857എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page