കാസര്‍കോട്: മാലോം വള്ളിക്കടവ് സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. മാവുങ്കാലി സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ 18 കാരിയെയാണ് കാണാതായത്. മലപ്പുറം ചങ്ങരംകുളം സ്വദേശിക്കൊപ്പം ഒളിച്ചോടിപ്പോയതെന്ന് സംശയിക്കുന്നു. ഒരുവര്‍ഷം മുമ്പ് ടൈല്‍സ് കമ്പനിയുടെ റപ്രസെന്റേറ്റീവായി മലയോര മേഖലയില്‍ യുവാവ് ജോലി ചെയ്തിരുന്നു. ഈ സമയത്ത് വിദ്യാര്‍ഥിനിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. മാതാവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.