ബംഗളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. ഡാം തകരുന്നത് ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്നു വിട്ട് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
ഏതാണ്ട് 35000 ക്യുസെക്സ് വെള്ളം ഇതിനോടകം തുറന്നു വിട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയുണ്ട്. കര്‍ണാടക സര്‍ക്കാര്‍ പ്രളയ മുന്നറിയിപ്പ് നല്‍കി.
റായ്ചൂര്, കൊപ്പല്‍, വിജയനഗര, ബെല്ലാരി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദി ഒഴുകിപ്പോകുന്നത് തെലങ്കാനയിലേക്കും ആന്ധ്രയിലേക്കുമാണ്. അവിടെയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാമിന്റെ തകര്‍ന്ന ഗേറ്റിന്റെ അറ്റകുറ്റപ്പണിക്കായി ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിദഗ്ധരെ എത്തിക്കും.
മുല്ലപെരിയാര്‍ കഴിഞ്ഞാല്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്.
1953ലാണ് ഡാം കമ്മിഷന്‍ ചെയ്തത്. ആന്ധ്രയും തെലങ്കാനയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ആശ്രയിക്കുന്നത് ഡാമിലെ വെള്ളത്തെയാണ്.