ബേക്കൽ പള്ളിക്കരയില്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

  കാസർകോട്: ബേക്കൽ പള്ളിക്കരയില്‍ ബൈക്കില്‍ ലോറിയിടിച്ച് നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റു. നീലേശ്വരം ചിറപ്പുറത്തെ അഖില്‍ ദേവ് (24) ആണ് മരിച്ചത്. സുഹൃത്ത് പേരോല്‍ പഴനെല്ലിയിലെ മിഥുന്‍ (24)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഇവരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി കാഞ്ഞങ്ങാട് വച്ച് നാട്ടുകാരാണ് പിടികൂടിയത്. സാരമായി പരുക്കേറ്റ അഖിലിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. മിഥുന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 10 ദിവസം മുമ്പാണ് അഖിൽ …

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ഈ രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, കാസർകോട് മുന്നറിയിപ്പില്ല

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും ആണ് ഓറഞ്ച് അലർട്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ എറണാകുളത്തും ഇടുക്കിയിലും. ഓറഞ്ച് അലർട്ട് ആണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ …

സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് കേന്ദ്ര സർവകലാശാലയിൽ നിന്ന് കൂടുതൽ പണം തട്ടി; സെക്യൂരിറ്റി ഏജൻസി വാങ്ങിയ പണം പലിശ സഹിതം തിരിച്ചുനൽകണമെന്ന് കോടതി 

  കാസർകോട്: സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് കേന്ദ്ര സർവകലാശാലയിൽ നിന്ന് കൂടുതൽ പണം അപഹരിച്ചു എന്ന കേസിൽ കാസർഗോഡ് മാതാ സെക്യൂരിറ്റി ഏജൻസി പലിശ സഹിതം വാങ്ങിയ പണം തിരിച്ചുനൽകാൻ ഹൊസ്ദുർഗ്ഗ് സബ് കോടതി വിധിയായി. കൂടാതെ കേസ് നടത്താൻ കേന്ദ്ര സർവകലാശാലയ്ക്ക് വഹിക്കേണ്ടി വന്ന കോടതി ചിലവും നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ യഥാർത്ഥത്തിൽ സേവനം നൽകിയ സെക്യൂരിറ്റി ജീവനക്കാരെക്കാൾ കൂടുതൽ ജീവനക്കാരെ ലഭ്യമാക്കി എന്ന് ജീവനക്കാരുടെ …

നീലേശ്വരം ബസ്സ്റ്റാന്റില്‍ കയറാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം: ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി

  കാസര്‍കോട്: കാഞ്ഞങ്ങാട്-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന പല ബസ്സുകളും നീലേശ്വരം ബസ്സ്റ്റാന്റില്‍ കയറുന്നില്ലെന്നും അത്തരം ബസ്സുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മലിനജലം റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് ഒഴുകുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആധ്യക്ഷം വഹിച്ചു. താലൂക്ക് തഹസില്‍ദാര്‍ എം. മായ, പി. കുഞ്ഞിക്കൃഷ്ണന്‍, ഖാലിദ് കൊളവയല്‍, രാജമോഹന്‍, ബി കെ മുഹമ്മദ് കുഞ്ഞി വി ഗോപി, …

മകള്‍ ഒളിച്ചോടി; കാമുകന്റെ സഹോദരിയെ അച്ഛനും മകനും ഉള്‍പ്പെട്ട സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

  ലുധിയാന: മകള്‍ ഒളിച്ചോടിയതിലുള്ള വിരോധത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികാരം ചെയ്തു. സംഭവത്തില്‍ ഉത്തര്‍പ്രദേശ്, ഗൊരഖ്പുര്‍ സ്വദേശികളായ രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമാന്‍സിംഗ്, സുഹൃത്തായ സന്തോഷ് സിംഗ് എന്നിവര്‍ക്കെതിരെ പൊലീസ് കൂട്ടബലാത്സംഗത്തിനു കേസെടുത്തു. പഞ്ചാബിലെ ലുധിയാനയിലാണ് കേസിനാസ്പദമായ സംഭവം. രവീന്ദര്‍ സിംഗാണ് കേസിലെ മുഖ്യപ്രതിയെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ മകള്‍ ലുധിയാന സ്വദേശിയായ കാമുകനൊപ്പം ഏപ്രിലില്‍ ഒളിച്ചോടിയിരുന്നു. മകളെ തിരക്കിയാണ് രവീന്ദര്‍ സിംഗും സംഘവും യുവാവിന്റെ ലുധിയാനയിലുള്ള …

സുരക്ഷാ ജീവനക്കാരനെ കാറിടിച്ചുകൊന്നു; വിദ്യാര്‍ത്ഥി അറസ്റ്റില്‍

  ഹൈദരാബാദ്: മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബാക്ഷഗോപി (38)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഹൈദരാബാദ്, ഗാജുലരാമരത്താണ് ദാരുണ സംഭവം നടന്നത്. അമിതവേഗതയിലെത്തിയ കാര്‍ ഗോപിയെ ഇടിച്ചു തെറുപ്പിച്ച ശേഷം സമീപത്തെ വൈദ്യുതി തൂണിലും മതിലിലും ഇടിച്ചാണ് നിന്നത്. സംഭവത്തില്‍ കാറോടിച്ചിരുന്ന മനീഷി(20)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ഇയാളെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസിനു കൈമാറിയത്. കാറിലുണ്ടായിരുന്ന മറ്റു അഞ്ചുപേര്‍ സംഭവത്തിനു ശേഷം കടന്നു കളഞ്ഞു. …

നിര്‍ത്തിയിട്ട ബസുകളില്‍ നിന്നു ഡീസല്‍ മോഷ്ടിച്ച കേസ്; കട്ടത്തടുക്ക സ്വദേശി അറസ്റ്റില്‍, കന്നാസുകളില്‍ നിറച്ച ഡീസല്‍ കണ്ടെടുത്തു

  കാസര്‍കോട്: സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം നിര്‍ത്തിയിട്ട സ്വകാര്യ ബസുകളില്‍ നിന്നു 285 ലിറ്റര്‍ ഡീസല്‍ ചോര്‍ത്തിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പുത്തിഗെ, കട്ടത്തടുക്കയിലെ പി.വി ഷുക്കൂറി(26)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ കെ. ശ്രീജേഷ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കന്നാസുകളില്‍ നിറച്ച 285 ലിറ്റര്‍ ഡീസലും കണ്ടെത്തി. പൊലീസ് സംഘത്തില്‍ പൊലീസുകാരായ ചന്ദ്രന്‍, സുധീഷ്, വിനോദ്കുമാര്‍, ഗോകുല്‍, മനോജ് എന്നിവരും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി കുമ്പളയിലെ …

ഭാര്യയെയും മക്കളെയും പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനു അയച്ച ശേഷം കൊള്ള; അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘം അറസ്റ്റില്‍,പിടിയിലായവരില്‍ ഒരാള്‍ ബലാത്സംഗ കേസ് പ്രതി

  കണ്ണൂര്‍: ഭാര്യയേയും മക്കളെയും പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനു അയച്ച ശേഷം മറുനാടന്‍ തൊഴിലാളികളെ കൊള്ളയടിച്ച സംഭവത്തില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം അറസ്റ്റില്‍. ആലപ്പുഴ, ചേര്‍ത്തല പട്ടണക്കാട് സ്വദേശി കുഴിവേലില്‍ എ.എന്‍ അനൂപ് (45), തൃശൂര്‍ ചാലക്കുടി, കുറ്റിച്ചിറയിലെ കെ.എസ് അനീഷ് (30)എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. ജുലൈ 30ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ ബികാസ്ചൗധരി, ഗൗതം എന്നിവരാണ് കൊള്ളയ്ക്ക് ഇരയായത്. സംഭവദിവസം രാവിലെ തളിപ്പറമ്പ് റോഡരികില്‍ പണിക്കുപോകാനായി നില്‍ക്കുകയായിരുന്നു ഇരുവരും. ഈ സമയത്ത് കാറുമായി …

റെയിൽവേ കെട്ടിയടച്ച വഴി: മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം റെയിൽവേ അധികൃതർ ഉൾക്കൊള്ളണമെന്ന് മീലാദ് കമ്മിറ്റി

  മൊഗ്രാൽ: മൊഗ്രാൽ പടിഞ്ഞാർ തീരപ്രദേശത്ത് താമസിക്കുന്നവരെ പ്രയാസപ്പെടുത്തുന്ന തരത്തിൽ സുരക്ഷയുടെ പേരിൽ വഴിയടക്കുന്ന റെയിൽവേ നടപടി പുനഃ പരിശോധിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട് മനുഷ്യവകാശ കമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ റെയിൽവേ അധികൃതർ ചെവി കൊള്ളണമെന്നും മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റി വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. യോഗം മീലാദ് കമ്മിറ്റി ഗൾഫ് പ്രതിനിധി ടിപി അനീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഫസൽ ടിപി അധ്യക്ഷത വഹിച്ചു. ജോയിൻ സെക്രട്ടറി ജവാദ് സ്വാഗതം പറഞ്ഞു. ഈ വർഷത്തെ നബിദിനാഘോഷ …

നിര്‍ത്തിയിട്ട ബസുകളില്‍ നിന്നു ഡീസല്‍ ചോര്‍ത്തല്‍; പിന്നില്‍ അന്തര്‍സംസ്ഥാന സംഘം, ഒരാള്‍ കസ്റ്റഡിയില്‍

  കാസര്‍കോട്: സര്‍വ്വീസ് കഴിഞ്ഞ് പെട്രോള്‍ പമ്പുകളിലും മറ്റും നിര്‍ത്തിയിടുന്ന സ്വകാര്യ ബസുകളില്‍ നിന്നു രാത്രിയുടെ മറവില്‍ ഡീസല്‍ ചോര്‍ത്തിയെടുക്കുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ പൊലീസ് പിടിയില്‍. പുത്തിഗെ, കട്ടത്തടുക്ക സ്വദേശിയായ 38കാരനാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ഡീസല്‍ മോഷ്ടിക്കുന്നതില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധം ഇല്ലെന്നും ഡീസല്‍ വില കൊടുത്തു വാങ്ങി മറിച്ചു വില്‍ക്കുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു. അന്തര്‍സംസ്ഥാന ബന്ധം ഉള്ളവരാണ് ഇയാള്‍ക്ക് ഡീസല്‍ നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കി. ഈ …

ജില്ലയിലെ ആദ്യ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എ ഷംനാട് അന്തരിച്ചു

  കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന പ്രശസ്ത ഡോക്ടര്‍ ഡോ. മുഹമ്മദലി ഷംനാട് (എം.എ ഷംനാട്-94) അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ആയിഷ ഷംനാട്. മക്കള്‍: സബീന, സഫറലി, ഷറഫുദ്ദീന്‍. മരുമക്കള്‍: ഷംസുദ്ദീന്‍, ശബാന, നദീറ ഫസല്‍.

ഒടുവില്‍ വിസ്മയയെ മുഹമ്മദ് അഷ്ഫാഖ് സ്വന്തമാക്കി; വിവാഹഫോട്ടോ വൈറലായി

  കാസര്‍കോട്: പരാതികള്‍ക്കും കേസുകള്‍ക്കും ഒടുവില്‍ വിസ്മയയെ മുഹമ്മദ് അഷ്ഫാഖ് സ്വന്തമാക്കി. ഇരുവരും തമ്മിലുള്ള വിവാഹ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. നിരവധി കേസുകളില്‍ പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനാണ്. ഇയാളും മംഗ്ളൂരുവില്‍ ബി.സി.എ വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയ എന്ന പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ഏതാനും മാസം മുമ്പ് വിസ്മയയെ കാണാതായി. വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ വിദ്യാനഗര്‍ പൊലീസ് കേസെടുക്കുകയും അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ …

ഗൃഹനാഥന്‍ വീട്ടിനകത്തു തൂങ്ങിമരിച്ചു

  കാസര്‍കോട്: ബേഡകം, വേളായിയിലെ എം. അശോകന്‍ (58) വീട്ടിനകത്തു തൂങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട അശോകനെ താഴെയിറക്കി ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പരേതനായ കോമന്‍ നായര്‍-അമ്മാളു അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ഇന്ദിര. മക്കള്‍: അശ്വിന്‍ (ഗള്‍ഫ്), ആതിര (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: പവിത്രന്‍, കാര്‍ത്യായനി, രത്‌നാവതി, പരേതനായ ഗോപി. …

പ്രകൃതിയുടെ പ്രതികാരം

  കേട്ടിട്ട് അറിയാത്തവര്‍ കണ്ടാല്‍ അറിയും. കണ്ടിട്ടും അറിയാത്തവര്‍ കൊണ്ടാല്‍ അറിയും. ഇത് വെറും പഴഞ്ചൊല്ല്, നമ്മെ സംബന്ധിച്ചെടത്തോളം. നമ്മുടെ ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍-ബളാല്‍, മുത്തന്‍മല, പരപ്പ, മുണ്ടത്തടം, കോളിയാര്‍, ചീര്‍ക്കയം, ചട്ടമല, കള്ളാര്‍-കരിങ്കല്‍ ക്വാറികള്‍. സ്‌ഫോടനം വഴിയുള്ള ഖനനത്തിന് പാരിസ്ഥിതികാനുമതിയുണ്ടത്രെ. അതിനുപുറമെ, പാമത്തട്ട്, കാരാട്ട്, ഭീമനടി എന്നിവിടങ്ങളില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്നറിയുന്നു. ഇത് ഇവിടെയും നില്‍ക്കുമെന്ന് തോന്നുന്നില്ല. ക്വാറി…ക്വാറി…ക്വാറി…തവളക്കരച്ചിലല്ല. ക്വാറി മാഫിയകളുടെ മുരള്‍ച്ച. അനുമതിയില്ലാതെ ഖനനം നടത്തിക്കൊണ്ടിരിക്കുന്ന …

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മാതാവിന്റെ മുന്നില്‍ വച്ച് വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് രണ്ടു ദിവസം മുമ്പ് ജയിലില്‍ നിന്നു ഇറങ്ങിയ കൊലക്കേസ് പ്രതി

  മംഗ്‌ളൂരു: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മാതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊന്നു. ഉള്ളാള്‍, കടപ്പുറത്തെ ഷമീര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11 മണിക്ക് ഉള്ളാള്‍, കല്ലാപ്പുവിലാണ് സംഭവം. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഷമീര്‍. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നു ഇറങ്ങിയത്. ഞായറാഴ്ച രാത്രി 10 മണിയോടെ മാതാവിനെയും കൂട്ടി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ഷമീര്‍. ഭക്ഷണം കഴിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിനായി കാറില്‍ കയറുന്നതിനിടയില്‍ ഒരു സംഘം വെട്ടുകയായിരുന്നു. …

കന്യപ്പാടി കെ കെ പള്ളയിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവുമായി ആഷിഖ് പിടിയിൽ

  കാസർകോട് : കന്യാപാടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മഞ്ചേശ്വരം മുഖാരികണ്ടം ക്വർട്ടർസിൽ താമസിക്കുന്ന പി എസ് ആഷിഖ് ( 27 ) ആണ് എക്സൈസിന്റെ പിടിയിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജും സംഘവും ചേർന്ന് കന്യാപാടിയിൽ വെച്ച് 1.180 കിലോ കഞ്ചാവ് കൈവശം വെച്ചതിനാണ് പ്രതിയെ പിടികൂടിയത്. യുവാവിനെതിരെ എൻഡിപിഎസ് കേസെടുത്തു അറസ്റ്റ് രേഖപ്പെടുത്തി. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. പ്രിവൻറീവ് ഓഫീസർ മഞ്ജുനാഥ …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സ്കൂൾ അധ്യാപിക മരിച്ചു; ഇന്ന് രാവിലെ സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും 

  കണ്ണൂർ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കരിവെള്ളൂർ ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന റിട്ട. ഹെഡ്മാസ്റ്റർ കെ.വി. രമേശന്റെ ഭാര്യ കെ രോഷ്നി (47 )ആണ് മരിച്ചത്. കൂക്കാനം ഗവ. യുപി സ്കൂളിലെ അദ്ധ്യപികയാണ്. അസുഖം ബാധിച്ചതിനെ തുടർന്ന് കുറേ ആഴ്ചകളായി ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30 ന് കൂക്കാനം സ്കൂളിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 11.30 ന് സമുദായ ശ്മശാനത്തിൽ. തലശ്ശേരി നെട്ടൂരിലെ കെ.രാഘവന്റെയും …

കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം 

  ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ രാമഞ്ചേരിയിലാണ് അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. നിതീഷ് വര്‍മ (20), ചേതന്‍ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹന്‍ റെഡ്ഡി (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ചൈതന്യ (20), വിഷ്ണു (20) എന്നിവരാണ് ചികിത്സയിലുള്ളത്. ചെന്നെെയില്‍ നിന്നും 65 കി.മീ അകലെയാണ് …