കൊച്ചി: ഇന്നുപുലര്‍ച്ചേ യുഎസില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യുഎസ് പൗരത്വമുള്ള കോട്ടയം സ്വദേശി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പുന്നത്തുറയിലെ ജിമ്മി സൈമണ്‍(63) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ അങ്കമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഷിക്കാഗോയില്‍ 36 വര്‍ഷമായി താമസിക്കുന്ന ജിമ്മി മാതാവിനെ സന്ദര്‍ശിക്കാന്‍ നാട്ടിലേക്ക് വരുന്ന വഴിയാണ് മരണം. ഷിക്കാഗോ നോര്‍ത്ത് ലേക്ക് കിന്‍ഡ്രഡ് ആശുപത്രി റെസ്പിറേറ്ററി തെറാപ്പി സൂപ്പര്‍ വൈസറാണ് ജിമ്മി. പരേതനായ സൈമണ്‍- തങ്കമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റാണി(കടുത്തുരുത്തി). മക്കള്‍: നിമ്മി, നീതു, ടോണി. മരുമകന്‍: ഉണ്ണി.