റസ്റ്ററന്റ്‌റില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ യുവ അധ്യാപിക മരിച്ചു. ചെന്നൈ വാനഗരത്തിനടുത്തുള്ള തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. ഒരാഴ്ച മുന്‍പ് സഹോദരനൊപ്പം പുറത്തുപോയപ്പോള്‍ ശ്വേത ഷവര്‍മ കഴിച്ചിരുന്നു. വീട്ടിലെത്തി മീന്‍കറിയും കഴിച്ചു. രാത്രി ഛര്‍ദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവശ നിലയിലായതിനെ തുടര്‍ന്നു ചൊവ്വാഴ്ച സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. വീട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ കേസെടുത്തു. മരണത്തിന്റെ കാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം ഫലം കാത്തിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ മാര്‍ച്ചില്‍ നാമക്കല്‍ ജില്ലയില്‍ ഷവര്‍മ കഴിച്ച് 13 വയസുകാരി മരിച്ചിരുന്നു.