കാസര്‍കോട്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടയില്‍ പിടിയിലായ യുവാവില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന. 824 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഉളിയത്തടുക്കയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ എന്‍.എ ഇര്‍ഷാദിനെയാണ് വിദ്യാനഗര്‍ എസ്.ഐ വി.വി അജീഷും സംഘവും അറസ്റ്റു ചെയ്തത്. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് ബീഡി വലിച്ചതിനു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതായി സൂചന ലഭിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതിയേയും കൂട്ടി ക്വാര്‍ട്ടേഴ്‌സിലെത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.