ഇ.ചന്ദ്രശേഖരൻ എം.എൽ.എ.യ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ഡെപ്യൂട്ടി തഹസിൽദാറെ സസ്പെന്റ് ചെയ്തു

 

കാസർകോട്: മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ.ചന്ദ്രശേഖരനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട് സ്വദേശി എ.പവിത്രനെയാണ് കളക്ടർ കെ.ഇമ്പശേഖരൻ സസ്പെന്റ് ചെയ്തത്. സെപ്തംബർ12-നാണ് ഇ.ചന്ദ്രശേഖരനെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമം വഴി പ്രചരണം നടത്തിയെന്ന് കാണിച്ച് ചന്ദ്രശേഖരൻ കളക്ടർക്ക് പരാതി നൽകിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ച പവിത്രൻ തൊട്ടടുത്ത ദിവസം തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണവും നൽകിയിരുന്നു. എന്നാൽ ഇതിനു മുൻപ് പലതവണ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയിൽ പവിത്രൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും അന്നു മുന്നറിയിപ്പ് നൽകിയിരുന്നതായി പറയുന്നു. ഇത് അച്ചടക്ക ലംഘനവും റവന്യൂ വകുപ്പിന്റെ യശസിന് കളങ്കമുണ്ടാക്കുന്നതാണെന്നും കളക്ടറുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page