ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന് തൂങ്ങിമരിച്ചു. തലവടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. തേവന് കോട് വീട്ടില്‍ ശ്രീകണ്ഠന് (77) ആണ് തൂങ്ങിമരിച്ചത്.
കിടപ്പ് രോഗിയായ ഭാര്യ ഓമന(73), മകന് ഉണ്ണികൃഷ്ണന് (43 )എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷമാണ് ശ്രീകണ്ഠന് തൂങ്ങിയത്. മുറയില്‍ തീപിടിച്ചതോടെ കിടപ്പു രോഗിയായ മാതാവിനെയും കൂട്ടി മകന് പുറത്തേക്കോടിയെങ്കിലും ഇരുവര്‍ക്കും പൊള്ളലേറ്റു. അയല്‍വാസികളുടെ വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊള്ളലേറ്റ ഭാര്യയും മകനും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.