ഉഡുപ്പി: നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ സ്ത്രീയെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അതിസാഹസീകമായി രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനിലാണ് അപകടവും അതിസാഹസീകമായ രക്ഷപ്പെടുത്തലുമുണ്ടായത്. മംഗളൂരുവില്‍ നിന്ന് മഡ്ഗാവിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരി നിലത്ത് വീഴുകയായിരുന്നു. ഇതുകണ്ട റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ അപര്‍ണയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ സാഹസീകമായി അപകടത്തില്‍പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ അര്‍പ്പണ ബോധത്തെയും ഉത്തരവാദിത്വ ബോധത്തെയും മറ്റു യാത്രക്കാരും കാഴ്ചക്കാരും അഭിനന്ദിച്ചു.