ഗാസയിലെയും ലെബനനിലെയും പോരാട്ടം അവസാനിപ്പിക്കാന്‍ നയതന്ത്ര കരാറുകള്‍ ഉണ്ടാവണം: ജോ ബൈഡന്‍; അമേരിക്കന്‍ എംബസി ജീവനക്കാരെ ലെബണനില്‍ നിന്ന് തിരിച്ചുവിളിച്ചു

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഗാസയിലെയും ലെബനനിലെയും പോരാട്ടം അവസാനിപ്പിക്കാന്‍ നയതന്ത്ര കരാറുകള്‍ ഉണ്ടാവണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആഹ്വനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാനും മിഡില്‍ ഈസ്റ്റ് മേഖലയില്‍ സമാധാനം ഉറപ്പാക്കാനുമുള്ള സമയമാണിത്”- ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.‘പ്രസിഡന്റ് ബൈഡനും താനും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പ്രാദേശിക യുദ്ധമായി മാറുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല’-പ്രത്യേകപ്രസ്താവനയില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. നയതന്ത്ര പരിഹാരമാണ് സിവിലിയന്‍മാരെ സംരക്ഷിക്കാനും മേഖലയില്‍ ശാശ്വതമായ സ്ഥിരത ഉറപ്പാക്കാനുമുള്ള മികച്ച മാര്‍ഗമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. …

പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തി; പിവി അന്‍വറിന് പണിവരുന്നു; കേസെടുത്ത് പൊലീസ്

കൊച്ചി: ക്രൈം ബ്രാഞ്ചിലെ രഹസ്യരേഖയടക്കം ചേര്‍ത്തി പുറത്ത് വിട്ട് വെല്ലുവിളിച്ച പിവി അന്‍വറിനെതിരെ ഒടുവില്‍ പൊലീസ് കേസെടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ കാളുകള്‍ ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കയറി ചോര്‍ത്തുകയോ ചോര്‍ത്തിക്കുകയോ ചെയ്തുവെന്നും അവ മാധ്യമങ്ങള്‍ക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയാണ് എഫ്‌ഐആറിലുള്ളത്. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് പൊലീസ് …

വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യാപിതാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമം; മദ്യലഹരിയില്‍ അക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യാപിതാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമിച്ച യുവാവിനെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ദെര്‍ളക്കട്ട സ്വദേശി അന്‍വറി(32)നെയാണ് എസ്‌ഐ ശ്രീജേഷും സംഘവും അറസ്റ്റുചെയ്തത്.പ്രതിക്കെതിരെ ഐപിസി 308 പ്രകാരം കേസെടുത്തു. ദണ്ഡഗോളി കിദൂര്‍ സ്വദേശി മുഹമ്മദ് യൂസഫിനെയാണ് യുവാവ് കൊല്ലാന്‍ ശ്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചേ ഒരുമണിയോടെ യൂസഫിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് കോളിങ് ബെല്ലടിച്ചും ജനാലയില്‍ മുട്ടിയും വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായി കോളിങ് ബെല്ല് അമര്‍ത്തിയതോടെ യൂസഫ് വാതില്‍ തുറന്നു …

അനധികൃത കുടിയേറ്റം: അമേരിക്കയ്ക്ക് തലവേദന; അനധികൃത കുടിയേറ്റക്കാര്‍ക്ക് അമേരിക്ക കഴിഞ്ഞ വര്‍ഷം ചെലവാക്കിയത് 150 ബില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അനധികൃത കുടിയേറ്റം വന്‍തോതില്‍ തുടരുകയാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു അമേരിക്ക 150 ബില്യണ്‍ ഡോളറിലധികം ചിലവാക്കി. ഇപ്പോള്‍, അത് അതിലും കൂടുതലായിരിക്കുമെന്ന് കരുതുന്നു. ശക്തമായ നടപടിയെടുക്കുന്നില്ലെങ്കില്‍ അത് വര്‍ധിച്ചുകൊണ്ടിരിക്കുമെന്നു ന്യൂസ് വീക്ക് റിപ്പോര്‍ട്ട് മുന്നറിയിച്ചു.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിദിനം 5,000 അനധികൃത കുടിയേറ്റക്കാരെ യുഎസിലേക്ക് വിട്ടയച്ച ഒരു അതിര്‍ത്തിയിലൂടെ മാത്രം കടത്തിവിട്ടു. ഇത് ഈ പ്രശ്‌നത്തിന്റെ രൂക്ഷതയാണ് ചൂണ്ടിക്കാട്ടുന്നതെന്നു റിപ്പോര്‍ട്ട് പറയുന്നു. 2021 ജനുവരി …

സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ അശ്ലീല പരാമര്‍ശമുള്ള വീഡിയോ പ്രചരിപ്പിച്ചു; നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐ.ടി. ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബാലചന്ദ്ര മേനോനെ നടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കും. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോന്‍ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയിരിക്കുന്നത്.കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെയും ആരോപണമുന്നയിച്ച ആലുവ …

15 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബന്ധുവായ യുവാവിന് 50 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

കാസര്‍കോട്: പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷത്തെ കഠിനതടവിനും രണ്ടര ലക്ഷം പിഴയടക്കാനും കോടതി ശിക്ഷിച്ചു. മധൂര്‍ കോട്ടക്കണ്ണി സ്വദേശി സുരേഷ് എന്ന സുനിലിനെ(32)യാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 10 മാസം അധിക കഠിന തടവും അനുഭവിക്കണം. 2022 ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് പ്രതി. …

പുഷ്പന്റെ മൃതദേഹവുമായുള്ള വിലാപയാത്ര ആരംഭിച്ചു; സംസ്‌കാരം വൈകീട്ട് വീട്ടുവളപ്പില്‍

കോഴിക്കോട്: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് വിട നല്‍കി കോഴിക്കോട് ഒരുങ്ങുന്നു. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് കണ്ണൂര്‍ തലശ്ശേരിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. കോഴിക്കോട് യൂത്ത് സെന്ററില്‍ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനുപേര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ച ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ഞായറാഴ്ച രാവിലെ 10.30 മുതല്‍ തലശ്ശേരി ടൗണ്‍ഹാളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 4 .30 വരെ ചൊക്ലി രാമവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പൊതുദര്‍ശനം ഉണ്ടാകും. വൈകിട്ട് അഞ്ച് മണിക്ക് മേനപ്രം …

ഹെലന്‍ ചുഴലിക്കാറ്റ് അമ്മയും ഇരട്ട കുഞ്ഞുങ്ങളും ഉള്‍പ്പെടെ 50 പേര്‍ മരിച്ചു; 800 ലധികം വിമാനങ്ങള്‍ റദ്ദാക്കി

പിപി ചെറിയാന്‍ ഹെലന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ശക്തമായ കാറ്റിലും മരങ്ങള്‍ വീണും ജോര്‍ജിയയിലെ ഒരു അമ്മയും അവരുടെ ഇരട്ട കുഞ്ഞുങ്ങളും ഉള്‍പ്പെടെ 50 പേര്‍ മരിച്ചു.അഗസ്റ്റയ്ക്കടുത്തെ ഗാ.യിലെ മക്ഡഫി കൗണ്ടിയിലാനു ദുരന്തമുണ്ടായതെന്നു അധികൃതര്‍ പറഞ്ഞു.കൊടുങ്കാറ്റ് വ്യാഴാഴ്ച ഫ്‌ലോറിഡയില്‍ കാറ്റഗറി 4 ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിയതാണു മരണത്തിനിടയായത്. കനത്ത മഴയും ജീവന്‍ അപകടപ്പെടുത്തുന്ന കാറ്റും കൊണ്ട് പ്രദേശം ഭയാനകമായി.ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ കൊടുങ്കാറ്റുകളില്‍ ഒന്നായ ഹെലിന്‍ ഫ്‌ലോറിഡയിലെ ബിഗ് ബെന്‍ഡില്‍ 140 മൈല്‍ വേഗതയില്‍ …

വീട്ടിൽ നിന്ന് 500 രൂപ കാണാതായി; പിതാവും രണ്ടാനമ്മയും ചേർന്ന് പത്തു വയസ്സുകാരനെ തല്ലിക്കൊന്നു

വീട്ടിൽ നിന്ന് 500 രൂപ കാണാതായെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു. ഉത്തർപ്രദേശ് ഗാസിയാബാദിലെ ത്യോദി ഗ്രാമവാസിയായ ആദ് (10) ആണ് മരിച്ചത്. പിതാവ് നൗഷാദിനും രണ്ടാനമ്മ റസിയയ്ക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. കൽക്കരി സ്റ്റൗ കത്തിക്കാൻ ഉപയോഗിക്കുന്ന ലോഹ പൈപ്പ് ഉപയോഗിച്ച് നൗഷാദ് കുട്ടിയെ മിനുട്ടുകളോളം അടിച്ചു. ഒടുവിൽ തലയ്ക്കേറ്റ ശക്തമായ അടി കുട്ടിയുടെ മരണ കാരണമായെന്ന് കരുതപ്പെടുന്നു. ശനിയാഴ്ച രാവിലെയാണ് ഇവരുടെ വീട്ടിൽ നിന്ന് 500 രൂപ കാണാതായത്. കുട്ടി പണം എടുത്തു …

നിരവധി നടന്മാർക്കെതിരെ പരാതി നൽകിയ നടിയും അഭിഭാഷകനും തന്നെ ബ്ലാക്മെയിൽചെയ്യുന്നു; പരാതിയുമായി സംവിധായകൻ ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും തന്നെ ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും അവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനുമാണ് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ …

ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്. ഇക്കഴിഞ്ഞ ഇരുപതിനായിരുന്നു സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്. അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ മലമുകളില്‍ വച്ച് അമല്‍ മോഹന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഇവിടെവെച്ച് …

കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് സമരനായകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍(54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്‌നനാഡി തകര്‍ന്ന് കിടപ്പിലായിരുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എംവി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ …

മൊഗ്രാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കായികമേള കൈയ്യാങ്കളിയില്‍ കലാശിച്ചു

കാസര്‍കോട്: മൊഗ്രാല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന കായികമേള കൈയ്യാങ്കളിയില്‍ കലാശിച്ചു. സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്‌കൂള്‍ ഗൗണ്ടിലാരംഭിച്ച കൈയ്യാങ്കളി ദേശീയപാതയിലും തുടര്‍ന്നു. വിവരമറിഞ്ഞെത്തിയ കുമ്പള പൊലീസ് പത്തോളം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അക്രമം ആരംഭിച്ചത്. ടീ ഷര്‍ട്ട് ധരിച്ച് ഗ്രൗണ്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ അധ്യാപകര്‍ ശ്രമിച്ചതോടെ അധ്യാപകര്‍ക്കൊപ്പം പ്ലസ് ടു വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയായിരുന്നുവെന്നു പറയുന്നു. മല്‍സരം നടക്കേണ്ട ഗ്രൗണ്ടില്‍ നിന്നു അധ്യാപകരും പിടിഎയും അക്രമികളെ പിന്തിരിപ്പിച്ചു. ഗ്രൗണ്ടില്‍ …

പനിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്ന് അണുബാധ; ഏഴുവയസുകാരന്‍ മരിച്ചു; അമിത ഡോസ് മരുന്ന് നല്‍കിയെന്നാരോപണം

പനിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്ന് ഏഴുവയസുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരു അജ്ജംപുര ടൗണിന് സമീപമുള്ള കെഞ്ചപുരയിലെ സോനേഷാ(7)ണ് മരിച്ചത്. അമിത ഡോസ് മരുന്ന് കുത്തിവച്ചതാണ് മരണത്തിന് കാരണമെന്നാരോപിച്ച് പിതാവ് അശോകന്‍ ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. കടുത്ത പനിയെ തുടര്‍ന്ന് സോനേഷിനെ മാതാപിതാക്കള്‍ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ക്ലിനിക്കിലെ ഡോ.വരുണ്‍ സോനേഷിന്റെ മുതുകില്‍ കുത്തിവയ്പ് നല്‍കി വീട്ടിലേക്കയച്ചതായി അശോക് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ പുറകില്‍ കുമിളകള്‍ വീര്‍ത്തുവന്നു. കഠിനമായ വേദനയും വന്നു. തുടര്‍ന്ന് ശിവമോഗയിലെ സ്വകാര്യ …

അര്‍ജുന് കണ്ണീരോടെ വിട; ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും; സംസ്‌കാരം നടന്നു

കോഴിക്കോട്: കേരളത്തിന്റെ മുഴുവന്‍ സ്നേഹത്തേയും ആദരവിനേയും സാക്ഷിനിര്‍ത്തി അര്‍ജുന് വിട.നാടിന്റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുന്‍ നിത്യനിദ്രയിലേക്ക് മടങ്ങി. പ്രിയപ്പെട്ട അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച രാവിലെ 11.20 ഓടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.ഒഴുകിയെത്തിയ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി 11.45 ഓടെ സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്. പിതാവിനെ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നുവയസുകാരന്‍ മകന്‍ അയാന്‍ കണ്ടുനിന്നവരുടെ …

14 കാരിയെ റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൈതക്കാട് സ്വദേശിയായ ഓണ്‍ലൈന്‍ വസ്ത്ര വിതരണക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓണ്‍ലൈന്‍ വസ്ത്രവിതരണക്കാരന്‍ പിടിയില്‍. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി ടി.കെ. റഫീഖിനെ (35)യാണ് പഴയങ്ങാടി സ്റ്റേഷന്‍ എസ്.ഐ പി യദുകൃഷ്ണന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മാരായ പി.പ്രസന്നന്‍, സാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാരായ ജോഷി, ചന്ദ്രകുമാര്‍, എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് പരാതിക്കാസ്പദമാ യസംഭവം. പഴയങ്ങാടി സ്റ്റേഷന്‍ പരിധിയിലെ പതിനാലുകാരിയെ റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. മേഖലയില്‍ ഓണ്‍ലൈന്‍ വഴി വസ്ത്ര വിതരണം നടത്തുന്ന …

എട്ടുവര്‍ഷത്തെ സേവനം; മംഗളൂരു വിമാനത്താവളത്തിലെ ജൂലി എന്ന നായ വിരമിച്ചു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തില്‍ എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ജൂലി എന്ന നായ വിരമിച്ചു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ്. 2013 മാര്‍ച്ച് 26-നാണ് ജൂലിയെ വിമാനത്താവള സുരക്ഷാ വിഭാഗത്തില്‍ അംഗമായി ചേര്‍ത്തത്. ഡോഗ് സ്‌ക്വാഡിലെ നായ്ക്കള്‍ വിരമിക്കുമ്പോള്‍ നല്‍കാറുള്ള പുള്ളിങ് ഔട്ട് ചടങ്ങ് വെള്ളിയാഴ്ച വിമാനത്താവളത്തില്‍ നടത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ജൂലിയെ മാലയിട്ട്, കേക്ക് മുറിച്ച്, പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഒരു ചെറിയ ട്രോളിയില്‍ കയറ്റി ആദരിച്ചു. ജൂലിയുടെ അര്‍പ്പണബോധമുള്ള …

സൗജന്യ കോവിഡ്-19 ടെസ്റ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാം

പിപി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: സെപ്തംബര്‍ അവസാനം വരെ, യു.എസിലെ റെസിഡന്‍ഷ്യല്‍ കുടുംബങ്ങള്‍ക്ക് USPS.comല്‍ നിന്ന് #4 സൗജന്യ അറ്റ്-ഹോം ടെസ്റ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ അര്‍ഹതയുള്ളതായി അധികൃതര്‍ അറിയിച്ചു. ഓരോ ഓര്‍ഡറിലും #4 വ്യക്തിഗത റാപ്പിഡ് ആന്റിജന്‍ കോവിഡ് 19 ടെസ്റ്റുകള്‍ ഉള്‍പ്പെടുന്നു. വിപുലീകൃത ഷെല്‍ഫ് ലൈഫും അപ്ഡേറ്റ് ചെയ്ത കാലഹരണ തീയതികളും ഉള്‍പ്പെടെ, ഹോം ടെസ്റ്റുകളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ COVIDTests.gov- ല്‍ ലഭ്യമാണ്. 2024 സെപ്റ്റംബര്‍ 30 മുതല്‍ ഓര്‍ഡറുകള്‍ സൗജന്യമായി ഷിപ്പുചെയ്യും. ടെസ്റ്റുകള്‍ ബോക്‌സില്‍ …