പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: ഗാസയിലെയും ലെബനനിലെയും പോരാട്ടം അവസാനിപ്പിക്കാന്‍ നയതന്ത്ര കരാറുകള്‍ ഉണ്ടാവണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആഹ്വനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാനും മിഡില്‍ ഈസ്റ്റ് മേഖലയില്‍ സമാധാനം ഉറപ്പാക്കാനുമുള്ള സമയമാണിത്”- ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രസിഡന്റ് ബൈഡനും താനും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പ്രാദേശിക യുദ്ധമായി മാറുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല’-പ്രത്യേകപ്രസ്താവനയില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. നയതന്ത്ര പരിഹാരമാണ് സിവിലിയന്‍മാരെ സംരക്ഷിക്കാനും മേഖലയില്‍ ശാശ്വതമായ സ്ഥിരത ഉറപ്പാക്കാനുമുള്ള മികച്ച മാര്‍ഗമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ചില എംബസി ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ലെബനനില്‍ നിന്ന് പുറപ്പെടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിട്ടു. യുഎസ് പൗരന്മാര്‍ ലബനനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. ഹിസ്ബുള്ളയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഇസ്രായേലിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതായി
രണ്ട് മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.