വീട്ടിൽ നിന്ന് 500 രൂപ കാണാതായി; പിതാവും രണ്ടാനമ്മയും ചേർന്ന് പത്തു വയസ്സുകാരനെ തല്ലിക്കൊന്നു

വീട്ടിൽ നിന്ന് 500 രൂപ കാണാതായെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു. ഉത്തർപ്രദേശ് ഗാസിയാബാദിലെ ത്യോദി ഗ്രാമവാസിയായ ആദ് (10) ആണ് മരിച്ചത്. പിതാവ് നൗഷാദിനും രണ്ടാനമ്മ റസിയയ്ക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. കൽക്കരി സ്റ്റൗ കത്തിക്കാൻ ഉപയോഗിക്കുന്ന ലോഹ പൈപ്പ് ഉപയോഗിച്ച് നൗഷാദ് കുട്ടിയെ മിനുട്ടുകളോളം അടിച്ചു. ഒടുവിൽ തലയ്ക്കേറ്റ ശക്തമായ അടി കുട്ടിയുടെ മരണ കാരണമായെന്ന് കരുതപ്പെടുന്നു. ശനിയാഴ്ച രാവിലെയാണ് ഇവരുടെ വീട്ടിൽ നിന്ന് 500 രൂപ കാണാതായത്. കുട്ടി പണം എടുത്തു എന്നു ഉറപ്പിച്ചു. പല തവണ ചോദിച്ചിട്ടും കുട്ടി താനെടുത്തില്ലെന്നു കരഞ്ഞു പറഞ്ഞു. പിന്നീടാണ് രണ്ടാനമ്മ ക്രൂരമായി മർദ്ദിച്ചത്. പിന്നീട് പിതാവും തല്ലി ചതച്ചു. സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദിന്റെ മറ്റ് ബന്ധുക്കൾ നൽകിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗാസിയാബാദ് അസിസ്റ്റന്റ് കമ്മീഷണർ ഗ്യാൻ പ്രകാശ് റായ് പറ‌ഞ്ഞു. നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. പലപ്പോഴും അറിയാത്ത കാര്യങ്ങൾക്ക് പോലും കുട്ടിയ്ക്ക് മർദനമേറ്റിരുന്നു എന്നാണ് അയൽക്കാരുടെ മൊഴി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page