പിപി ചെറിയാന്‍
ഹെലന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ശക്തമായ കാറ്റിലും മരങ്ങള്‍ വീണും ജോര്‍ജിയയിലെ ഒരു അമ്മയും അവരുടെ ഇരട്ട കുഞ്ഞുങ്ങളും ഉള്‍പ്പെടെ 50 പേര്‍ മരിച്ചു.
അഗസ്റ്റയ്ക്കടുത്തെ ഗാ.യിലെ മക്ഡഫി കൗണ്ടിയിലാനു ദുരന്തമുണ്ടായതെന്നു അധികൃതര്‍ പറഞ്ഞു.
കൊടുങ്കാറ്റ് വ്യാഴാഴ്ച ഫ്‌ലോറിഡയില്‍ കാറ്റഗറി 4 ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിയതാണു മരണത്തിനിടയായത്. കനത്ത മഴയും ജീവന്‍ അപകടപ്പെടുത്തുന്ന കാറ്റും കൊണ്ട് പ്രദേശം ഭയാനകമായി.
ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ കൊടുങ്കാറ്റുകളില്‍ ഒന്നായ ഹെലിന്‍ ഫ്‌ലോറിഡയിലെ ബിഗ് ബെന്‍ഡില്‍ 140 മൈല്‍ വേഗതയില്‍ വീശിയടിച്ച ശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉഷ്ണമേഖലാ ന്യൂനമര്‍ദമായതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു.
1919-ന് ശേഷം ഈ മേഖലയില്‍ ആദ്യമായി വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച 800-ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി മുടങ്ങുകയും ചെയ്തു. ഫ്‌ലോറിഡയില്‍ ഏഴ് പേര്‍ മരിച്ചു. സംസ്ഥാനത്തെ ബിഗ് ബെന്‍ഡ് റീജിയണിലെ വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു.