പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അനധികൃത കുടിയേറ്റം വന്‍തോതില്‍ തുടരുകയാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു അമേരിക്ക 150 ബില്യണ്‍ ഡോളറിലധികം ചിലവാക്കി. ഇപ്പോള്‍, അത് അതിലും കൂടുതലായിരിക്കുമെന്ന് കരുതുന്നു. ശക്തമായ നടപടിയെടുക്കുന്നില്ലെങ്കില്‍ അത് വര്‍ധിച്ചുകൊണ്ടിരിക്കുമെന്നു ന്യൂസ് വീക്ക് റിപ്പോര്‍ട്ട് മുന്നറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിദിനം 5,000 അനധികൃത കുടിയേറ്റക്കാരെ യുഎസിലേക്ക് വിട്ടയച്ച ഒരു അതിര്‍ത്തിയിലൂടെ മാത്രം കടത്തിവിട്ടു. ഇത് ഈ പ്രശ്‌നത്തിന്റെ രൂക്ഷതയാണ് ചൂണ്ടിക്കാട്ടുന്നതെന്നു റിപ്പോര്‍ട്ട് പറയുന്നു. 2021 ജനുവരി 20-ന് പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റതിനുശേഷം, 3.3 ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ യു.എസിലേക്ക് കടന്നതായി ജുഡീഷ്യറിയും ഇമിഗ്രേഷന്‍ ഇന്റഗ്രിറ്റി, സെക്യൂരിറ്റി, എന്‍ഫോഴ്സ്മെന്റ് എന്നിവയുടെ സബ് കമ്മിറ്റിയും അഭിപ്രായപ്പെടുന്നു. ഇത് ഫെഡറലില്‍ നികുതിദായകര്‍ക്ക് കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു. യുഎസ് നികുതിദായകരുടെ ചെലവ് വര്‍ദ്ധിക്കുന്നതിനു കാരണമാക്കുന്നു. ഫെഡറേഷന്‍ ഫോര്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ റിഫോം നടത്തിയ പ്രത്യേക പഠനം ചെലവിലുണ്ടാകുന്ന വര്‍ദ്ധനവ് എടുത്തുകാട്ടുന്നുണ്ട്.
അടിയന്തര വൈദ്യസഹായം, അനധികൃത വിദേശികളെ ലോക്കല്‍ ജയിലുകളില്‍ തടവിലാക്കല്‍, എല്ലാ വര്‍ഷവും കോടിക്കണക്കിന് ക്ഷേമനിധികള്‍ നല്‍കുന്ന ഫെഡറല്‍ ബജറ്റ് തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണു യുഎസിലെ അനധികൃത കുടിയേറ്റത്തിന്റെ സാമ്പത്തിക നഷ്ടം കണ്ടെത്തിയത്. വാര്‍ഷിക ചെലവ് 150.7 ബില്യണ്‍ ഡോളറാണെന്നു ഈ പഠനമാണ് കണ്ടെത്തിയത്. അനധികൃത കുടിയേറ്റക്കാര്‍ നല്‍കിയ നികുതി സംഭാവനകള്‍ ഈ കണക്കില്‍ 32 ബില്യണ്‍ ഡോളര്‍ കുറവ് വരുത്തിയിട്ടുണ്ട്. അത് കുറച്ചാലും 182 ബില്യണ്‍ ഡോളറിന്റെ നഷ്ടം കണക്കുകള്‍ എടുത്തു കാട്ടുന്നു. 2017-ല്‍, യു.എസ് അനധികൃത കുടിയേറ്റത്തിനായി ഏകദേശം 116 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. അനധികൃത കുടിയേറ്റത്തിന് ഇപ്പോള്‍ പ്രതിവര്‍ഷം 150.7 ബില്യണ്‍ ഡോളര്‍ ചിലവാകുന്നതിനാല്‍, നികുതിദായകന്റെ ഭാരം. അസഹനീയമായിക്കൊണ്ടിരിക്കുകയാണെന്നു പരാതിയുണ്ട്.