കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓണ്‍ലൈന്‍ വസ്ത്രവിതരണക്കാരന്‍ പിടിയില്‍. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി ടി.കെ. റഫീഖിനെ (35)യാണ് പഴയങ്ങാടി സ്റ്റേഷന്‍ എസ്.ഐ പി യദുകൃഷ്ണന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മാരായ പി.പ്രസന്നന്‍, സാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാരായ ജോഷി, ചന്ദ്രകുമാര്‍, എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് പരാതിക്കാസ്പദമാ യസംഭവം. പഴയങ്ങാടി സ്റ്റേഷന്‍ പരിധിയിലെ പതിനാലുകാരിയെ റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. മേഖലയില്‍ ഓണ്‍ലൈന്‍ വഴി വസ്ത്ര വിതരണം നടത്തുന്ന ആളാണ് റഫീഖ്. പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പിന്നീട് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് ചെറുവത്തൂര്‍ കൈതക്കാട്ടെ വീട്ടില്‍ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിയ റിമാന്റുചെയ്തു. 2022 സമാനമായ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.