കണ്ണൂര്‍: കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍സിറ്റി, തായെത്തെരു, സ്വദേശിയും ഇപ്പോള്‍ ആദികടലായി ചിറമ്മലില്‍ താമസക്കാരനുമായ ജംഷീര്‍ എന്ന കല്ല് ജംഷീറി (38)നെയാണ് ഇന്‍സ്‌പെക്ടര്‍ സനല്‍കുമാറും സംഘവും അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ സിറ്റിയിലെ കട്ടറൗഫ് കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റു ചെയ്തത്.