തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പിണറായി വിജയന്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു മാറി നില്‍ക്കുമോ?; ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രായപരിധി മാനദണ്ഡപ്രകാരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു മാറി നില്‍ക്കണമോയെന്ന് പാര്‍ട്ടിയായിരിക്കും തീരുമാനിക്കുക. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 75 വയസ്സിനു മുകളില്‍ ഉള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ യുവാക്കള്‍ക്കായി മാറണം. പ്രായപരിധി മാനദണ്ഡം പാര്‍ട്ടി തുടരും. എന്റെ കാര്യത്തിലും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്-അഭിമുഖത്തില്‍ പിണറായി പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനാലാണ് സര്‍ക്കാരിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നത്. അഞ്ചുവര്‍ഷത്തിനിടയില്‍ 150 കിലോ കള്ളക്കടത്ത് സ്വര്‍ണ്ണമാണ് പിടികൂടിയത്-മുഖ്യമന്ത്രി തുടര്‍ന്നു പറഞ്ഞു.