കൊച്ചി: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. മോന്‍സണ്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിലാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി വിധി. ഒന്നാം പ്രതിയും മോന്‍സണിന്റെ മാനേജറുമായ ജോഷിയെ കുറ്റക്കാരനാണെന്നു കണ്ടെത്തി. മോന്‍സണിനെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്. മറ്റൊരു പോക്‌സോ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കാല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഈ കേസിലെ പെണ്‍കുട്ടി തന്നെയാണ് രണ്ടാമത്തെ കേസിലും പരാതിക്കാരി. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളില്‍ പ്രതിയാണ് മോന്‍സണ്‍.