-പി പി ചെറിയാന്‍
ഡാളസ്: ടെക്‌സാസ് സ്റ്റേറ്റ് ഫെയര്‍ ഉല്ലാസകരമായ അന്തരീക്ഷത്തില്‍ വെള്ളിയാഴ്ച ആരംഭിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി ടെക്‌സാസില്‍ തോക്കുകള്‍ കൊണ്ടുനടക്കുന്നത് നിരോധിച്ചു.
തുടര്‍ച്ചയായി 24 ദിവസം നീണ്ടു നില്‍ക്കുന്ന ടെക്‌സാസ് മേളയില്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. ഇത് യുഎസിലെ ഏറ്റവും വലിയ ജനകീയോത്സവമാണ്.
ഫെയര്‍ പാര്‍ക്കിലെ ഗേറ്റുകള്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുറന്നു. തുടര്‍ന്ന് ഫസ്റ്റ് അവന്യൂവിനും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ബൊളിവാര്‍ഡിനും സമീപത്ത് നിന്ന് ഫെസ്റ്റ് ഫെയര്‍ഗ്രൗണ്ടിലൂടെ ഉദ്ഘാടന പരേഡ് നടന്നു. വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഉദ്ഘാടനം ചെയ്തു.
ലളിതമായ തോക്ക് നിയമങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളോളം പോരാടിയ റിപ്പബ്ലിക്കന്‍മാരുടെ ആഴ്ചകള്‍ നീണ്ടുനിന്ന സമ്മര്‍ദ്ദത്തെ മറികടന്നാണ് തോക്കു നിരോധനമുണ്ടായത്. തോക്കു നിരോധനത്തിന് കീഴില്‍ സ്റ്റേറ്റ് ഫെയര്‍ ഓഫ് ടെക്‌സാസ് വെള്ളിയാഴ്ച ആഹ്‌ളാദകരമായി ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം ആഘോഷത്തിനിടയില്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചില മേളക്കാരെ ഓടിക്കയറി തടസ്സപെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘാടകര്‍ ഇത്തവണ തോക്കു നിരോധനം ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഡാലസിലെ ഗേറ്റിലൂടെ ആഘോഷത്തിലേക്ക് ഒഴുകിയെത്തി. ‘ബിഗ് ടെക്സ്’ എന്നറിയപ്പെടുന്ന ഏകദേശം അഞ്ച് നിലകളുള്ള കൗബോയ് പ്രതിമ ജനങ്ങളെ സ്വാഗതം ചെയ്തു.
തോക്കു നിരോധനം ടെക്‌സാസിന്റെ അനുവദനീയമായ തോക്ക് അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചുവെങ്കിലും സംസ്ഥാനത്തെ പരമോന്നത കോടതി അവസാന നിമിഷം അപ്പീല്‍ നിരസിച്ചു.