തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നു വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി. മൂന്നു പെണ്‍കുരങ്ങുകളാണ് രക്ഷപ്പെട്ടത്. 2023ലും സമാനമായ സംഭവം മൃഗശാലയില്‍ ഉണ്ടായിരുന്നു. അന്നു ചാടിപ്പോയ കുരങ്ങും ഇപ്പോള്‍ രക്ഷപ്പെട്ടവയുടെ കൂട്ടത്തില്‍ ഉള്ളതായാണ് സൂചന. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് കുരങ്ങുകള്‍ രക്ഷപ്പെട്ട വിവരം അധികൃതര്‍ അറിയുന്നത്. കുരങ്ങുകളെ കണ്ടെത്താനുള്ള തെരച്ചില്‍ മൃഗശാല അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.